ജോണ്‍സണ്‍ ചെറിയാന്‍.
ബഹിരാകാശ സഞ്ചാരിണി കല്‍പ്പന ചൗളയാകാനോരുങ്ങി ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. മേരി കോമിനു ശേഷം മറ്റൊരു ഐതിഹാസിക വനിതയായ, ഇന്ത്യയുടെ പ്രശസ്തി ശൂന്യാകാശത്ത് എത്തിച്ച കല്‍പ്പന ചൗളയാകാനാണ് പ്രിയങ്ക തയാറെടുക്കുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജയ് ഗംഗാജലിനു ശേഷം പ്രിയ മിശ്ര ഒരുക്കുന്ന ചിത്രത്തില്‍ കല്‍പ്പനയായി പ്രിയങ്ക അഭിനയിച്ച് തുടങ്ങും. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രിയ മിശ്ര ഈ ചിത്രത്തിന്റെ ജോലികളുമായി തിരക്കിലായിരുന്നു.
ബഹിരാകാശ സഞ്ചാരികളെക്കുറിച്ച് പ്രിയങ്ക പഠിച്ചുതുടങ്ങി.കല്‍പ്പന ജനിച്ചു വളര്‍ന്ന കര്‍ണാല്‍ ഗ്രാമത്തിലേക്കും താരം യാത്ര നടത്തി. ഗെറ്റ്വേ കമ്ബനി നിര്‍മ്മിക്കുന്ന ചിത്രം പ്രയങ്കയുടെ സിനിമാ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും എന്ന കാര്യത്തില്‍ സംശയമില്ല. ബോക്സിംഗ് താരമായ മേരി കോമാകാന്‍ വേണ്ടി പ്രിയങ്ക ബോക്സിംഗ് പഠിച്ചിരുന്നു. ചിത്രത്തില്‍ താരത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.