Tuesday, April 8, 2025
HomeLifestyleസഹീര്‍ഖാന് കൂട്ടായി ഇനി സാഗരിക.

സഹീര്‍ഖാന് കൂട്ടായി ഇനി സാഗരിക.

സഹീര്‍ഖാന് കൂട്ടായി ഇനി സാഗരിക.

ജോണ്‍സണ്‍ ചെറിയാന്‍.
യുവ്രാജ് സിംഗിനും ഹേസല്‍ കീച്ചിനും പിന്നാലെ മറ്റൊരു ക്രിക്കറ്ററും ബോളിവുഡ് താരവും വിവാഹിതരാവാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ അഭിനേത്രി സാഗരിക ഖാഡ്കേയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മുന്പ് തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഷാരൂഖ് ഖാന്റെ ‘ചക്ദേ ഇന്ത്യ’ എന്ന ചിത്രത്തിലൂടെയാണ് സാഗരിക ഏവര്‍ക്കും പ്രിയങ്കരിയായത്.
ഭാര്യമാരുടെ തീരുമാനങ്ങളെ ഒരിക്കലും പരിഹസിക്കരുത്, അതില്‍ ഒന്നാണ് നിങ്ങളും… എന്ന ക്യാപഷനോടെയാണ് സാഗരികമായുള്ള ചിത്രം താരം പങ്കുവച്ചത്. ചിത്രത്തില്‍ ഭംഗിയേറിയ വജ്രമോതിരവും അണിഞ്ഞാണ് സാഗരിക നില്‍കുന്നത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇരുവര്‍ക്കും ആശംസകളുമായി എത്തി. ഇപ്പോള്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡവിള്‍സ് ടീം ക്യാപ്റ്റനാണ് സഹീര്‍.
അതിനിടയില്‍ ആശംസകള്‍ അറിയിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷിനെ, സാഗരിക ഖാഡ്കേയായി തെറ്റിദ്ധരിച്ച്‌ ട്വിറ്ററില്‍ ടാഗ് ചെയ്ത് അനില്‍ കുംബ്ലേയും ഡെയര്‍ ഡെവില്‍ ടീമും ഇളിഭ്യരായ സംഭവവും ഉണ്ടായി. ഒടുവില്‍ താന്‍ രണ്ടു കുട്ടികളുടെ അമ്മയാണെന്ന ട്വീറ്റുമായി സാഗരിക ഘോഷ് എത്തുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments