Friday, April 25, 2025
HomeAmericaപൈലറ്റ് ലൈസന്‍സ് വേണ്ട ഇഷ്ടാനുസരണം പറക്കാം, പറക്കും വാഹനം റെഡി.

പൈലറ്റ് ലൈസന്‍സ് വേണ്ട ഇഷ്ടാനുസരണം പറക്കാം, പറക്കും വാഹനം റെഡി.

പൈലറ്റ് ലൈസന്‍സ് വേണ്ട ഇഷ്ടാനുസരണം പറക്കാം, പറക്കും വാഹനം റെഡി.

ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടണ്‍:കുറഞ്ഞ ചിലവില്‍ ഇഷ്ടാനുസരണം പറക്കാന്‍ കഴിയുന്ന പറക്കും വാഹനം റെഡി. പൈലറ്റ് ലൈസന്‍സ് ഇല്ലാതെ രണ്ട് മണിക്കൂര്‍ പരിശീലനം കൊണ്ട് സ്വന്തം ഫ്ളൈയിങ് മെഷീനില്‍ ഇനി പറക്കാം.ഒറ്റയാള്‍ക്ക് ഇരുന്ന് പറക്കാവുന്ന വാഹനത്തിന്റെ പതിപ്പ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പിന്തുണയോടെ ഫ്ളൈയിങ് കാര്‍ സ്റ്റാര്‍ട്ട് അപ്പായ കിറ്റി ഹോക്ക് ആണ് ഈ ഫ്ളൈയിങ് മെഷീന്‍ നിര്‍മ്മിച്ചത്. ഒരു ഹെലികോപ്റ്റര്‍ പോലെ പറന്നുയരാനും താഴാനും സാധിക്കുന്ന വാഹനത്തിന് എട്ടു റോട്ടറുകളാണ് ഉള്ളത്. 100 കിലോയോളം ഭാരമുള്ള വാഹനത്തിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. 4.5 മീറ്റര്‍ ഉയരത്തില്‍ വരെ വാഹനത്തിന് പറക്കാന്‍ കഴിയും. പറക്കും വാഹനം ഒരു തടാകത്തില്‍ നിന്ന് പറന്നുയര്‍ന്ന് വെള്ളത്തിന് മുകളില്‍ പറക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
RELATED ARTICLES

Most Popular

Recent Comments