ഡാളസ്സ്: ശാന്തമായി സഞ്ചരിക്കുന്ന വള്ളത്തില്‍ നിന്നും ഇറങ്ങി വെള്ളത്തിനു മീതെ നടക്കുവാന്‍ കല്‍പിച്ചാല്‍ ഭയപ്പെടാതെ അവിശ്വസിക്കാതെ അനുസരിക്കുന്ന വിശ്വാസത്തിന്റെ ഉടമകളായി നാം ഓരോരുത്തരും മാറേണ്ടതാണെന്നു ഡോ. ജോര്‍ജ് ചെറിയാന്‍ ഉദ്‌ബോധിപ്പിച്ചു.
ഏപ്രില്‍ 21, 22, 23 തീയതികളിലായി നടന്നുവന്നിരുന്ന മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ പതിനാലാമത് വാര്‍ഷിക സമ്മേളനത്തിന്റെ സമാപനദിന മായ ഞായറാഴ്ച വൈകിട്ട് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഓഡിറ്റോറിയത്തില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ചെറിയാന്‍, മത്തായി 14 ാം അധ്യാ യത്തെ ആസ്പദമാക്കി വെള്ളത്തിനു മീതേ നടക്കുവാന്‍ ആഗ്രഹിച്ച പത്രോസിന്റെ ജീവിതാനുഭവത്തെ ഹൃദയ സ്പര്‍ശിയായി വിശദീകരിച്ചു.
ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ താളടിയാകാതെ തകര്‍ന്നുപോകാതെ സംരക്ഷിക്കുവാന്‍ യേശുവിന്റെ സാമീപ്യം എല്ലായ്‌പോഴും ഉണ്ടെന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ ധന്യത കണ്ടെത്തുവാന്‍ കഴിയുന്നത്. ഡോ. ജോര്‍ജ് ചെറിയാന്‍ പറഞ്ഞു.
മാര്‍ത്തോമാ ചര്‍ച്ച് വികാരി സജി അച്ചന്‍ മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പി. വി. ജോണ്‍ സ്വാഗതം പറഞ്ഞു. റവ. തോമസ്(സിഎസ്‌ഐ) ന്റെ പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനുശേഷം സമ്മേളനം സമാപിച്ചു. ജയന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗാനാലാപന ശുശ്രൂഷയും ഉണ്ടായിരുന്നു.