പി.പി. ചെറിയാന്‍.
അലബാമ : ജനിക്കാതെ ഗര്‍ഭപാത്രത്തില്‍ വച്ചു മരിക്കാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നല്‍കുന്ന നിയമം അലബാമ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതിന് സെനറ്റ് അനുമതി നല്‍കി. സ്റ്റേറ്റ് ഹൗസ് മാര്‍ച്ചില്‍ അംഗീകരിച്ച ഈ ബില്‍ ഏഴിനെതിരെ 25 വോട്ടുകള്‍ ക്കാണ് അലബാമ സ്റ്റേറ്റ് അംഗീകരിച്ചത്.
നിയമ ഭേദഗതി ജനിക്കാത്ത കുട്ടികളുടെ ജീവന്‍ സംരക്ഷി ക്കുന്നതിനു വേണ്ടിയാണെന്ന് ബില്ല് അവതരിപ്പിച്ച സ്റ്റേറ്റ് പ്രതിനിധി മാറ്റ് പറഞ്ഞു. ഗര്‍ഭചിദ്ര പ്രവണത നിയന്ത്രിക്കുന്നതിനു കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരന്റ് ഹുഡ് നേതാക്കള്‍ ഈ നിയമം പൂര്‍ണ്ണമായും ഗര്‍ഭചിദ്രം ഒഴിവാക്കുന്ന തിനുദ്ദേശിച്ചാണെന്നു കുറ്റപ്പെടുത്തി.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രൊലൈഫ് ജസ്റ്റിസിനെ സുപ്രീം കോടതിയില്‍ നിയമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ട്രംപിന്റെ നിലപാടിനോടു യോജി ക്കുന്ന നീല്‍ ഗോര്‍ഷിനെയാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. പതിമൂന്ന് സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഗര്‍ഭചിദ്രം നിയമ വിരുദ്ധമാക്കുന്ന നിയമ നിര്‍മ്മാണം നടത്തി കഴിഞ്ഞു. അലബാമ, അരിസോണ, അര്‍ക്കന്‍സാസ്, ഡെലവെയര്‍, ലൂസിയാന, മാസാച്ചുസെറ്റ്‌സ്, മിഷിഗണ്‍, മിസ്സിസിപ്പി, ന്യുമെക്‌സിക്കൊ, നോര്‍ത്ത് ഡക്കോട്ട, ഒക്കലഹോമ, സൗത്ത് ഡക്കോട്ട, വെസ്റ്റ് വെര്‍ജീനിയ സംസ്ഥാനങ്ങളാണിത്.