Friday, April 18, 2025
HomeAmericaഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20 ന്.

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20 ന്.

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20 ന്.

പി.പി. ചെറിയാന്‍.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. മെയ് 20 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ഇന്ത്യ അസോസിയേഷന്‍ ഓഫ് ടെക്‌സസ്, നോര്‍ത്ത് സെന്‍ട്രല്‍ എക്‌സ്പ്രസ് വേ, റിച്ചാര്‍ഡ്‌സണിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുവാന്‍ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.iant.org (ഐഎഎന്‍ടി.ഓര്‍ഗ) എന്നീ വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
RELATED ARTICLES

Most Popular

Recent Comments