Wednesday, April 9, 2025
HomeNewsജിദ്ധ-മക്ക ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്ക് കത്തിയമര്‍ന്നു.

ജിദ്ധ-മക്ക ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്ക് കത്തിയമര്‍ന്നു.

ജിദ്ധ-മക്ക ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്ക് കത്തിയമര്‍ന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
മക്ക: മക്ക-ജിദ്ധ ഹൈവേയില്‍ പെട്രോള്‍ ടാങ്കര്‍ കത്തിയമര്‍ന്നു. ഹറമെന്‍ എക്‌സ്പ്രസ് വേയിലായിരുന്നു വന്‍ അപകടം. ടാങ്കറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ആരാണ് ഇതെന്ന് തിരിച്ചറിയാനായിട്ടില്ല. പെട്രോളായതിനാല്‍ വളരെ വേഗം സമീപത്തുണ്ടായ വാഹനങ്ങളിലേയ്ക്കും തീപടര്‍ന്നു. നിരവധി വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു, സമീപത്തെ കെട്ടിടങ്ങളും ചെറുതായി കത്തി. അപകടത്തില്‍ മറ്റാര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.
RELATED ARTICLES

Most Popular

Recent Comments