പി.പി. ചെറിയാന്‍.
ന്യുയോര്‍ക്ക് : എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിലരി ക്ലിന്റന്‍ ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭണത്തിനൊരുങ്ങുന്നു. 2016 തിരഞ്ഞെടുപ്പു പ്രചരണത്തില്‍ എല്‍ജിബിടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് താനാണെന്നവകാശപ്പെട്ട ട്രംപ്, ഒര്‍ലാന്റൊ നൈറ്റ് ക്ലബില്‍ ഇവര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നതായും ഹിലറി ചൂണ്ടിക്കാട്ടി.
എല്‍ജിബിടി കമ്മ്യൂണിറ്റി ന്യുയോര്‍ക്കില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച വൈകിട്ട് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഹിലറി. അമേരിക്കയിലെ ആദ്യ ആര്‍മി സെക്രട്ടറിയായിരുന്ന എല്‍ജിബിടി എറിക്ക് ഫാനിങ്ങിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എക്കാലത്തും ഈ സമൂഹത്തിനോടു ശത്രൂത പുലര്‍ത്തിയിരുന്ന മാര്‍ക്ക് ഗ്രിറനിനെ ആര്‍മി സെക്രട്ടറിയായി നിയമിച്ചതിനേയും ഹിലറി വിമര്‍ശിച്ചു. എയ്ഡ്‌സ്, എച്ച്‌ഐവി ഗവേണത്തിനു ഫണ്ട് വെട്ടിക്കുറച്ച നടപടിയിലും ഹിലറി ട്രംപിനെ കുറ്റപ്പെടുത്തി. എല്‍ജിബിടി സമൂഹം നാളിതുവരെ അനുഭവിച്ചിരുന്ന അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതു വരെ സമരം തുടരുമെന്ന് ഹിലറി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പൊതുരംഗത്ത് സജ്ജീവ സാന്നിധ്യമായി മാറുകയാണ് ഹിലരി.