ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍3ല്‍ (ടി3) നിന്നും സര്‍വീസ് ആരംഭിച്ചു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസിന്റെ 1.40നുള്ള 9ഡബ്ല്യൂ 575 ഫ് ളൈറ്റാണ് കൊച്ചിയുടെ ആധുനികവും വിസ്തൃതവുമായ പുതിയ ടെര്‍മിനല്‍ 3ല്‍ ആദ്യമെത്തിയ രാജ്യാന്തര വിമാനം.
ജെറ്റ് എയര്‍വേസിന്റെ ആറു ഫ് ളൈറ്റുകള്‍ പുതിയ രാജ്യാന്തര ടെര്‍മിനലില്‍ നിന്നും ദിവസവും സര്‍വീസ് നടത്തും. ദോഹ, ഷാര്‍ജ, ദമാം, അബുദാബി, മസ്‌ക്കറ്റ്, ദുബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇവിടെ നിന്നുള്ളത്. അതിഥികള്‍ക്ക് മികച്ച കണക്റ്റീവിറ്റിയും ഇതുവഴി ഒരുക്കാനാകും.
ഗള്‍ഫ് മേഖലയിലേക്കുള്ള ഏറ്റവും വലിയ കാരിയര്‍ എന്ന നിലയിലും എത്തിഹാദ് എയര്‍വേസുമായുള്ള സഹകരണവും വഴി ജെറ്റ് എയര്‍വേസിന്റെ പ്രധാന രാജ്യാന്തര ഗേറ്റ് വേയായി കൊച്ചി വിമാനത്താവളം മാറും. കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്കും മറ്റ് ലക്ഷ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് തടസമില്ലാത്ത കണക്റ്റീവിറ്റിയാണ് ജെറ്റ് എയര്‍വേസ് വാഗ്ദാനം ചെയ്യുന്നത്.
ടെര്‍മിനല്‍ 3ല്‍ മൂന്ന് കേന്ദ്രങ്ങളിലായുള്ള 84 ചെക്ക് ഇന്‍ കൗണ്ടറുകളിലായി വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 40 കൗണ്ടറുകള്‍ വീതം ഇമിഗ്രേഷന്‍, എമിഗ്രേഷന്‍ സൗകര്യങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വ്യക്തമായ പ്ലാനിങ്ങോടെ നിര്‍മിച്ചിട്ടുള്ള ടെര്‍മിനല്‍ 3 യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .