Thursday, April 3, 2025
HomeIndiaഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം അസമില്‍ പൂര്‍ത്തിയായി.

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം അസമില്‍ പൂര്‍ത്തിയായി.

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം അസമില്‍ പൂര്‍ത്തിയായി.

ജോണ്‍സണ്‍ ചെറിയാന്‍.
ഗുവാഹാട്ടി: 9.15 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞുകിട്ടും. ധോലസാദിയ പാലത്തിന് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈ ബാന്ദ്രവോര്‍ളി കടലിന് മുകളിലൂടെയുള്ള പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളം കൂടുതലുണ്ട്.
ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെ ഏകദേശം 950 കോടി രൂപ ചിലവിട്ടാണ് 13 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചത്. 2011 ല്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ചു. ടാങ്കുകള്‍ക്ക് സഞ്ചരിക്കാനാവും വിധത്തിലാണ് പാലത്തിന്റെ നിര്‍മാണം. സൈന്യം അരുണാചലിലേക്ക് പോകാനുപയോഗിക്കുന്ന വഴിയായ ടിന്‍സുകിയയിലേക്ക് ടാങ്കുമായി പോകാന്‍ തക്ക ബലമുള്ള പാലങ്ങള്‍ ഈ ഭാഗത്ത് വേറെയില്ല.
പാലത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഔദ്യോഗികമായി ക്ഷണിച്ചു.
RELATED ARTICLES

Most Popular

Recent Comments