പി.പി. ചെറിയാന്‍.
അലബാമ: നാലായിരം വിശ്വാസികള്‍ അംഗങ്ങളായുള്ള ബ്രയര്‍വുഡ് പ്രിസ് ബിറ്റീരിയന്‍ ചര്‍ച്ചിന്‍റെ സംരക്ഷണത്തിന് സ്വന്തമായി പോലീസ് സേന രൂപീകരിക്കാന്‍ അലബാമ സെനറ്റ് അനുമതി നല്‍കി.
പള്ളികള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനും വിശ്വാസികളുടെ സംരക്ഷണത്തിനുമാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ബില്ല് സെനറ്റില്‍ പാസാക്കാന്‍ നേതൃത്വം നല്‍കിയ അറ്റോര്‍ണി എറിക് ജോണ്‍സ്റ്റണ്‍ പറഞ്ഞു. ബില്ല് നാലിനെതിരെ 24 വോട്ടുകള്‍ക്കാണ് പാസായത്.
ബ്രയര്‍വുഡ് ചര്‍ച്ചില്‍ വര്‍ഷത്തില്‍ മുപ്പതിനായിരത്തിനുമേല്‍ വിവിധ പരിപാടികളാണ് രാത്രിയിലും പകലുമായി സംഘടിപ്പിക്കുന്നത്. ഓരോ തവണയും സംരക്ഷണ ചുമതല വഹിക്കുന്നതിന് പോലീസിനെ പുറമെ നിന്നും കൊണ്ടുവരുന്നതിനുള്ള ചെലവ് ഭാരിച്ചതാണ്. സ്വന്തമായി സേന രൂപീകരിക്കുന്നതോടെ ചെലവ് കുറയ്ക്കാനാകുമെന്ന് ജോണ്‍സ്റ്റണ്‍ പറഞ്ഞു.
അലബാമയില്‍ ഒരു ചര്‍ച്ചിന് പോലീസ് സേന രൂപീകരിക്കാന്‍ അനുമതി ലഭിക്കുന്നത് ഇതാദ്യമാണ്. എന്നാല്‍ ഇവിടങ്ങളില്‍ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് പോലീസ് സേന രൂപീകരിക്കാന്‍ അനുമതിയുണ്ട്.