ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിനെതിരെ പരാതിയുമായി എയര്‍ടെല്‍. ജിയോയുടെ ഓഫറില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ജിയോയുടെ സമ്മര്‍ സര്‍പ്രെസ് ഓഫറിന് സമാനമാണ് പുതിയ ഓഫറെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ജിയോ ചെയ്യുന്നതെന്നും എയര്‍ടെല്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ട്രായ് ഇടപ്പെട്ടതിനെ തുടര്‍ന്ന് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചിരുന്നു. 402 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാല് മാസത്തേക്ക് സൗജന്യ സേവനമാണ് ജിയോ നല്‍കിയിരുന്നത്. ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ പ്രൈം ഉപഭോക്താകള്‍ 309 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്കാണ് സൗജന്യ സേവനം.