ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പങ്കെടുക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.
ഒരു ആത്മീയ പ്രഭാഷകന്‍ എന്നതിലുപരി സി.എസ്സ്.ഐ.ആര്‍ എന്ന ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപനത്തിലെ സീനിയര്‍ സയന്റിസ്റ്റ്, വിദേശത്തേയും ഇന്ത്യയിലേയും വിവിധ സര്‍വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസര്‍, ഐ.ഐ.എസ്.എച്ച് എന്ന ജീവകാരുണ്യ ട്രസ്റ്റിന്റെ ഡയറക്ടര്‍, 125-ല്‍പ്പരം സയന്റിഫിക് & കള്‍ച്ചറല്‍ ബുക്കുകളുടെ രചയിതാവ്, അതുപോലെ നൂറില്‍പ്പരം ഹൈന്ദവ ധര്‍മ്മത്തെ ആധാരമാക്കിയുള്ള പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ റേഡിയോ/ടെലിവിഷന്‍ ചാനലുകളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വളരെ സുപരിചിതമാണ്.
നാലുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു സംഗമത്തിലൂടെ അദ്ദേഹത്തിന്റെ വളരെ വിലപ്പെട്ട പ്രഭാഷണങ്ങള്‍ ശ്രവിക്കുക എന്നുള്ളത് എന്തുകൊണ്ടും മനസ്സിന് ഉന്മേഷവും സംതൃപ്തിയും സമാധാനവും ലഭിക്കുമെന്നുള്ളതില്‍ സംശയംവേണ്ട. ആയതിനാല്‍ എല്ലാ ഹിന്ദു കുടുംബങ്ങളും ഉടനടി ഈ ഹിന്ദു സംഗമത്തില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.