ജോണ്‍സണ്‍ ചെറിയാന്‍.
മികച്ച നഗര ഭരണ സംവിധാനത്തിൽ തിരുവനന്തപുരം വീണ്ടും ഒന്നാമത്..18 സംസ്ഥാനങ്ങളിലെ 21 പ്രധാന നഗരങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് തിരുവനന്തപുരത്തെ വീണ്ടും തിരഞ്ഞെടുത്തത്.രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഡല്‍ഹിയെ പിന്നിലാക്കി. രാജ്യത്തെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡിഗഡ്, ജെയ്പുര്‍, ലുധിയാന എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍. മുംബൈ, ഡൽഹി എന്നിവ ഉള്‍പ്പെടെ നഗര ഭരണ ഘടകങ്ങളെ അടിസ്ഥാനമാക്കി ബെംഗളൂരുവിലെ ജനഗ്രഹ സെന്റർ ഫോർ സിറ്റിസൺഷിപ്പ് ആൻഡ് ഡെമോക്രസി എന്ന ഏജൻസിയാണ് സർവേ നടത്തിയത്.
ബെംഗളൂരു മുൻ വർഷത്തിൽ നിന്നു നാല് സ്ഥാനം നഷ്ടപ്പെട്ട് 16 മത് എത്തി. ലുധിയാന–19, ജയ്പൂർ–20, ചണ്ഡിഗഡ്–21 എന്നീ സ്ഥാനങ്ങളിൽ തന്നെ തുടർന്നു. ഡൽഹി രണ്ടു സ്ഥാനങ്ങൾ പിന്നോട്ട് പോയി ഒൻപതാമതാലാണ്. ചെന്നൈ–8, ഹൈദരാബാദ്–5, മുംബൈ–4, റാഞ്ചി–13, സൂറത്ത്–17, റായ്പൂർ–15, പട്ന–11, ലക്നൗ–12, കാൺപൂർ–7, ഡൊറാഡൂൺ–18, ഭോപ്പാൽ–6, അഹമ്മദാബാദ്–14 എന്നിങ്ങനെയാണ് റാങ്കുകൾ. ലോകത്തിലെ മറ്റ് നഗരങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഏറെ പിന്നിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. 21 ഇന്ത്യന്‍ നഗരങ്ങള്‍ക്കും 2.1 നും 4.4 നും ഇടയില്‍ മാര്‍ക്കുകള്‍ നേടാനേ സാധിച്ചുള്ളു. ന്യൂയോര്‍ക്കിന് 9.8 മാര്‍ക്കും ലണ്ടന് 9.3 മാര്‍ക്കുമാണ് സര്‍വെയില്‍ ലഭിച്ചത്.