ജോണ്‍സണ്‍ ചെറിയാന്‍.
2008-ന് മുമ്ബ് ഏഴു ദശാബ്ദത്തോളം ലോക വാഹന വിപണിയിയെ അടക്കിവാണ ചരിത്രമാണ് അമേരിക്കന്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സിന്റെത്. ഈ പ്രതാപം വീണ്ടെടുക്കാന്‍ സാധിച്ചാല്‍ ഒന്നാം സ്ഥാനം അമേരിക്കയിലേക്ക് പോകും.
ഡീസല്‍ ഗേറ്റ് വിവാദത്തില്‍പ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ട ഫോക്സ്വാഗണ്‍ ഒടുവില്‍ ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ എന്ന തലക്കെട്ട് സ്വന്തമാക്കാനൊരുങ്ങുന്നു. ആഗോള വാഹന വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 10,312,400 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചാണ് ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ ചരിത്രത്തിലാദ്യമായി വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലോകത്തെ ഒന്നാം നമ്ബര്‍ നിര്‍മാതാക്കളെന്ന പേര് സ്വന്തമാക്കാന്‍ സ്വപ്നം കണ്ട ടൊയോട്ടയ്ക്ക് പോയ വര്‍ഷം 10,213,486 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാനെ സാധിച്ചുള്ളു. അതേ സമയം മൂന്നാം സ്ഥാനത്തുള്ള ജനറല്‍ മോട്ടോര്‍സിന്റെ അന്തിമ വില്‍പ്പന വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുകൂടി പുറത്തുവന്നാലെ ആരാകും ഒന്നാമതെന്ന് ഉറപ്പിക്കാനാകു. ഫോക്സ്വാഗനെ അട്ടിമറിക്കാന്‍ ജനറല്‍ മോട്ടേഴ്സിനു സാധിച്ചില്ലെങ്കില്‍ വില്‍പ്പന കണക്കില്‍ ആദ്യമായി ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ തന്നെയായിരിക്കും ഒന്നാമതെത്തുക.
അമേരിക്കയിലെ മലിനീകരണ പരിശോധന കടമ്ബ കടക്കാന്‍ ഡീസല്‍ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ചതിന്റെ (ഡീസല്‍ ഗേറ്റ് വിവാദം) പേരില്‍ പഴികേള്‍ക്കേണ്ടി വന്ന ഫോക്സ്വാഗണിന്റെ ഇപ്പോഴത്തെ നേട്ടം ഏവരെയും അമ്ബരിപ്പിക്കുന്നതാണ്. ചൈനയിലെ വാഹന വില്‍പ്പനയില്‍ കൈവരിച്ച മുന്നേറ്റമാണ് ഡീസല്‍ഗേറ്റ് തിരിച്ചടി മറികടക്കാന്‍ ജര്‍മന്‍ നിര്‍മാതാക്കളെ സഹായിച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി വാഹന വില്‍പ്പനയില്‍ ഒന്നാമതാണെങ്കിലും 2011-ല്‍ വടക്കുകിഴക്കന്‍ ജപ്പാനില്‍ ആഞ്ഞടിച്ച സൂനാമിയെത്തുടര്‍ന്ന് നേരിട്ട ഉല്‍പ്പാദനനഷ്ടമായിരുന്നു കമ്ബനിയുടെ തിരിച്ചടിക്ക് കാരണങ്ങളിലൊന്ന്.
2008-ന് മുമ്ബ് ഏഴു ദശാബ്ദത്തോളം ലോക വാഹന വിപണിയിയെ അടക്കിവാണ ചരിത്രമാണ് അമേരിക്കന്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സിന്റെത്. ഈ പ്രതാപം നേരിയ തോതിലെങ്കിലും വീണ്ടെടുക്കാന്‍ സാധിച്ചാല്‍ ഒന്നാം സ്ഥാനം അമേരിക്കയിലേക്ക് പോകും. നിലവിലെ അനൗദ്യോഗിക കണക്ക് പ്രകാരം 9,574,771 യൂണിറ്റ് വാഹനങ്ങള്‍ ജിഎം വിറ്റഴിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക വിവരങ്ങള്‍ കമ്ബനി പുറത്തു വിടാനാണ് സാധ്യത.