ജോണ്‍സണ്‍ ചെറിയാന്‍.
സാധാരണക്കാരന്റെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് പപ്പായ. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. സ്ഥിരമായി പപ്പായ കഴിക്കുന്നത് ത്വക്ക് രോഗങ്ങള്‍ തുടങ്ങി കാന്‍സറിനെ ചെറുക്കാന്‍ വരെ സഹായിക്കുമെന്നാണ് പറയുന്നത്. എന്തിനെറെ പറയണം പപ്പായയുടെ കറ പോലും ത്വക്ക് രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധമാണ്.
പോളിസാക്കറൈഡുകളും, ധാതുക്കളും, എന്‍സൈമുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ പപ്പായില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ വരെ ചെറുക്കാനും പപ്പായ സഹായിക്കും.
ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് സഹായിക്കും. ഇത് ശരീരഭാരം കൃത്യമായി നിയന്ത്രിക്കുവാനും സഹായിക്കും. ഇത് കൂടാതെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനും പപ്പായ ശീലമാക്കുന്നതിലൂടെ സാധ്യമാകുന്നു.
പപ്പായയുടെ ഇലയും ഔഷധ ഗുണമുള്ളതു തന്നെയാണ്. ചില അവസരങ്ങളില്‍ പപ്പായയുടെ ഇല ആവിയില്‍ നന്നായി വേവിച്ച് മഞ്ഞപ്പിത്തത്തിനും മൂത്രാശയരോഗങ്ങള്‍ക്കും ഔഷധമായും ഉപയോഗിക്കാറുണ്ട്. പ്രമേഹമുളളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡ ന്റുകള്‍ ഇന്‍ഫല്‍മേഷന്‍ കുറയ്ക്കാനും ത്വക്കിലെ ചുളിവുകളെ കേടുപാടുകള്‍ എന്നിവ ചെറുത്ത് യൗവനം നിലനിര്‍ത്താനും സഹായിക്കും.