Saturday, November 23, 2024
HomeNewsആഢംബര വാഹനനിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്ബി ക്ലാസ് നൈറ്റ് എഡിഷന്‍ കാറുകളെ വിപണിയിലെത്തിച്ചു.

ആഢംബര വാഹനനിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്ബി ക്ലാസ് നൈറ്റ് എഡിഷന്‍ കാറുകളെ വിപണിയിലെത്തിച്ചു.

ആഢംബര വാഹനനിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്ബി ക്ലാസ് നൈറ്റ് എഡിഷന്‍ കാറുകളെ വിപണിയിലെത്തിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ആഢംബര വാഹനനിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്ബി ക്ലാസ് നൈറ്റ് എഡിഷന്‍ കാറുകളെ വിപണിയിലെത്തിച്ചു. പൂനെ എക്സ്ഷോറൂം 27.31ലക്ഷത്തിനും 30.35ലക്ഷത്തിനുമിടയിലാണ് പുതിയ നൈറ്റ് എഡിഷന്‍ എ ക്ലാസ്ബി ക്ലാസ് കാറുകളുടെ വില.
രണ്ട് എ ക്ലാസ്ബി ക്ലാസ് നൈറ്റ് എഡിഷനുകളുടേയും നൂറുവീതമുള്ള യൂണിറ്റുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. പതിവ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ട്രെന്‍ഡിയും ഫാഷനബിളുമാണെന്നാണ് ഈ പരിമിതക്കാല എഡിഷനുകള്‍ എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. എ ക്ലാസ്ബി ക്ലാസ് നൈറ്റ് എഡിഷനുകള്‍ക്ക് 1.6ലിറ്റര്‍ പെട്രോള്‍, 2.1ലിറ്റര്‍ ഡീസല്‍ എനജിനുകളാണ് കരുത്തേകുന്നത്. കംഫര്‍ട്, സ്പോര്‍ട്, ഇക്കോ, ഇന്റിവിച്വല്‍ എന്നീ നാലു ഡ്രൈവിംഗ് മോഡുകളും ഈ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 5 സ്പോക് അലോയ് വീലുകളടക്കം ആകര്‍ഷകമായ ഡിസൈന്‍ ചാരുതയാണ് നൈറ്റ് എഡിഷന്‍ എക്ലാസ്, ബിക്ലാസ് വാഹനങ്ങള്‍ക്കുള്ളത്. പുതുക്കിയ ബംബറുകള്‍, ബെല്‍റ്റ്ലൈന്‍ സ്ട്രിപ്പുകള്‍ എന്നിവയും കാറിന്റെ പുറംമോടി വര്‍ധിപ്പിക്കുന്നു.ഡയമണ്ട് റേഡിയേറ്റര്‍ ഗ്രില്ല്, ക്രോം ഇന്‍സേര്‍ട്ടുകള്‍, ബ്ലാക്ക് മിറര്‍, ഹബ് കാബ്സ്, നൈറ്റ് എഡിഷന്‍ ബാഡ്ജ് എന്നീ സവിശേഷതകളും ഈ കാറുകളില്‍ അടങ്ങിയിട്ടുണ്ട്. 3 സ്പോക്ക് ലെതര്‍ മള്‍ട്ടി ഫംങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 8 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയാണ് അകത്തളത്തിലെ മുഖ്യ സവിശേഷതകള്‍.
സുരക്ഷ ഉറപ്പുവരുത്തുവാന്‍ 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി റിവേഴ്സ് ക്യാമറ എന്നീ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments