നൂറനാട് ജയപ്രകാശ് (Street Light fb group).
“അച്ചായോ …മക്കളും കൊച്ചുമക്കളും നാളെയല്ലേ അമേരിക്കയില്‍ നിന്നും വരുന്നത്”?
വീല്‍ചെയറില്‍ നടക്കാനിറങ്ങിയ ഇട്ടിച്ചായനോട് ഡിസൂസയുടെ ചോദ്യം
“ആണെടാ ഉവ്വേ നാളെയാ” ഇട്ടിച്ചായന്‍ വീല്‍ചെയറിന്‍റെ വശങ്ങളില്‍
ഘടിപ്പിച്ച പത്ത് ഇഞ്ച് ടാബിന്‍റെ സ്ക്രീനില്‍ നിന്നും കണ്ണെടുത്ത് ഡിസൂസയ്ക്ക് നേരെ എറിഞ്ഞു പറഞ്ഞു.
ഇട്ടിച്ചായന് സെഞ്ച്വറി കഴിഞ്ഞു 1940 ലെ എല്ല്മുറിയെ ഉള്ള പണിയും പല്ല് മുറിയെ ഉള്ള തീറ്റയും ആണ് അച്ചായന് ഇന്നും ഈ വീല്‍ച്ചെയറില്‍ ഇരിക്കാന്‍ കഴിയുന്നത്.
കൊച്ചുമകളുടെ മകന്‍ ആണ് വീല്‍ച്ചെയറിന്‍റെ ഡ്രൈവര്‍ റിമോര്‍ട്ട്
കൊണ്ട് അവന്‍ മുന്നേ നടക്കും റിമോര്‍ട്ട് പ്രത്യേകം ഒന്നും ഇല്ല
അവന്‍റെ ആപ്പിള്‍ S-18 ല്‍ ആണ് അതിന്‍റെ റിമോര്‍ട്ട്.
ഇട്ടിച്ചായന് വീല്‍ച്ചെയറും പയ്യന് ആപ്പിളും കൊടുത്തുവിട്ടത്
അമേരിക്കയില്‍ നിന്ന് മൂത്ത മകന്‍റെ മകന്‍ ആണ്.
മൂത്ത മകന്‍ കോശി അവന്‍റെ മകന്‍ ചെറിയാന്‍ ചെറിയാന്‍റെ മകള്‍
നാന്‍സി .നാന്‍സിയെ ഇട്ടിച്ചായന്‍ കണ്ടിട്ടില്ല . എല്ലാവരും അമേരിക്കയില്‍ നിന്നും പൊറുതി മതിയാക്കി പോരുകയാണ്.
അമേരിക്കയെക്കാള്‍ ലാഭം ഇപ്പോള്‍ നാട്ടില്‍ പണിയെടുക്കുന്നതാണ്
ഇതാണ് പിള്ളേരുടെ അഭിപ്രായം.
നാന്‍സിയുടെ പത്ത് വയസ്സുള്ള മകനേ ഇനി നാട്ടില്‍ പഠിപ്പിക്കണം
അതും മലയാളം പഠിപ്പിക്കുന്ന കേരളത്തിലെ ഒരേഒരു സ്കൂളില്‍
വന്നതിന്‍റെ പിറ്റേന്ന് തന്നെ അവര്‍ “മാവേലി” മലയാളം മീഡിയം
സ്കൂളില്‍ എത്തി .ഓഫീസ്സില്‍ കയറി വിവരങ്ങള്‍ തിരക്കി മലയാളം
പഠിക്കാന്‍ കൊടുക്കേണ്ട ഡൊണേഷന്‍ കേട്ടപ്പോള്‍ ചെക്കന്‍റെ വല്യപപ്പ ചെറിയാന്‍ ഇരുന്ന കസേരയോട് കൂടി താഴേക്ക് മറിഞ്ഞു.
“ഒരു കോടി രൂപാ അതാണ് ഇവിടുത്തെ ഡൊണേഷന്‍ പിന്നെ ഒരു
ലക്ഷം രൂപാ മാസം ഫീസ് കൂടാതെ കുട്ടിയുടെ മലയാളിത്തം അറിയാനുള്ള ഒരു ടെസ്റ്റ് ഉണ്ട് ഇംഗ്ലീഷ് പറഞ്ഞാല്‍ പിഴയും ഉണ്ട്”
“അതെന്താ സാറേ” സൂസന്‍റെ സംശയം
“ഞങ്ങള്‍ സ്ക്രീനില്‍ കുറച്ച് കേരളപ്പഴമ വിളിച്ചറിയിക്കുന്ന നാധനങ്ങള്‍ കാണിക്കും അതിന്‍റെ പേര് പറയണം”
“അതെങ്ങനെയാ സാറേ അവനും ഞാനും അമേരിക്കയില്‍ ആണ് ജനിച്ചതും വളര്‍ന്നതും ഞങ്ങള്‍ ജനിച്ചതില്‍ പിന്നെ ഇപ്പോള്‍ ആണ്
കേരളത്തിലേക്ക് വരുന്നത്”.
“ഞാന്‍ സ്പോക്കാന്‍ മലയാളം പഠിച്ചാണ് കുറച്ചെങ്കിലും മലയാളം
പറയാന്‍ പഠിച്ചത് എഴുതാനും വായിക്കാനും ഇപ്പോഴും അറിയില്ല
പിന്നല്ലേ അവന്”.
“അതിനെന്താ ഒരാഴ്ച ഇല്ലേ പഠിപ്പിക്കു”
“മാങ്ങാ,തേങ്ങാ കപ്പ,കലപ്പ ചട്ടി ,ചിരട്ട ഇതൊക്കെ ആയിരിക്കും ചോദിക്കുക”
“കൊച്ചിയില്‍ ഒരു ബുക്ക് സ്റ്റാളില്‍ ഈ ബുക്ക് കിട്ടും “മലയാളം മറന്ന മലയാളി” എന്നാ അതിന്‍റെ പേര് ഒരു ഒന്നര ലക്ഷം രൂപാ വിലവരും”
‘ടോക്കണ്‍ നമ്പര്‍ പതിനഞ്ച്” അയാള്‍ അടുത്ത നമ്പര്‍ വിളിച്ചു
മറിഞ്ഞു കിടന്ന ചെറിയാച്ചായാനെ കുലുക്കി വിളിച്ച് കൂടെ കൂട്ടി
ഇറങ്ങുമ്പോള്‍ അവര്‍.
വീട്ടില്‍ ചെന്ന് ബുക്ക് വാങ്ങാന്‍ സൂസനും അവളുടെ അമേരിക്കന്‍
അച്ചായനും കൂടി കൊച്ചിക്ക് തിരിച്ചു
ബുക്ക് വാങ്ങി പഠിപ്പിച്ച് മുടുക്കനാക്കി അമേരിക്കക്കാരന്‍ കൊച്ചനേ
പരൂക്ഷക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ഇട്ടിച്ചായന്‍ പറഞ്ഞു
“ഞാനും വരാം കൊച്ചേ നീ പോയിട്ട് എന്നാ കാണിക്കാനാ നിനക്ക്
മലയാളം വല്ലതും അറിയാമോ ? എന്നാ പുണ്ണാക്കിനാ നീ കൂടെ പോകുന്നത്? ഞാനും വരാം കൊച്ചനേ എനിക്ക് സഹായിക്കാന്‍ പറ്റിയാലോ”
പയ്യനെ മുറിയില്‍ കയറ്റി ഇട്ടിച്ചായനും കൂടെ കയറി പത്ത് പടം
കാണിക്കും അതിന്‍റെ പേര് പറയണം ആറെണ്ണം ശെരിയായാല്‍
അഡ്മിഷന്‍ ഉറപ്പ്.
ഒന്‍പത് എണ്ണം കഴിഞ്ഞപ്പോള്‍ അഞ്ചെണ്ണം ശെരിയായി ഇനി അവസാനത്തേത് അത് പോയാല്‍ ചെക്കന്‍ പുറത്ത്.
ഇട്ടിച്ചായന് നെഞ്ചിടുപ്പ് കൂടി ചെക്കാന് തെല്ലും കൂസലില്ല
അതാ തെളിഞ്ഞു സ്ക്രീനില്‍ അന്യംനിന്ന് പോയ മലയാളിയുടെ ആ
വരയന്‍ അണ്ടര്‍വയര്‍.
അമേരിക്കന്‍ ചെക്കന്‍ ഇത് വല്ലതും കണ്ടിട്ടുണ്ടോ? അവന്‍ പറഞ്ഞു
“ദിസ് ഈസ് ക്ലോത്സ്”
“നോ ടെല്‍ മി ദ റിയല്‍ നെയിം” പരൂക്ഷ മാഷ് ഉറക്കെ പറഞ്ഞു
‘എനി ക്ലൂ ??”
ചെക്കന്‍ വല്യപ്പാപ്പന്‍റെ മുഖത്തേക്ക് നോക്കി
അതുവരെ ഇട്ടിച്ചായന്‍റെ സഹായം കിട്ടാതെ ഉത്തരങ്ങള്‍ പറഞ്ഞ
പേരക്കുട്ടിയെ സഹായിക്കാന്‍ തന്നെ തീരുമാനിച്ചു അച്ചായന്‍
തന്‍റെ പേരക്കുട്ടിക്ക് മലയാളം പഠിക്കാന്‍ അച്ചായന് അത് ചെയ്യേണ്ടി വന്നു വീല്‍ച്ചെയറില്‍ നിന്നും പതുക്കെ എണീറ്റ് അച്ചായന്‍ തന്‍റെ ഉടുമുണ്ട് മുകളിലേക്ക് ഉയര്‍ത്തി ചെക്കനെ കണ്ണ്‍ കാണിച്ചു.
സ്ക്രീനില്‍ കണ്ട പടവും ഇട്ടിച്ചായന്‍ ഇട്ടിരുന്നതും ഒന്ന്‍ തന്നെ രണ്ടിലേക്കും മാറിമാറി നോക്കി പയ്യന്‍ വിളിച്ചു പറഞ്ഞു
“ഹോ ……ദിസ് ഈസ് അണ്ടര്‍വെയര്‍”
പയ്യന് അഡ്മിഷനും കിട്ടി ഇട്ടിച്ചായന് മനസ്സമാധാനവും കിട്ടി.