സുജാത ശിവൻ. {For street light fb group}
ഞാൻ പെണ്ണ്…
ഞാൻ ഒരു കള്ളത്തിയാണ്,
ഒരു വലിയ കള്ളത്തി.
എന്റെ മനസ്സ് മുഴുവൻ പുറത്തുകാട്ടാതെ,സമർത്ഥമായി,
ഉള്ളിലൊതുക്കുന്ന
ഒരു വലിയ കള്ളത്തി.
കടുകോളം കാര്യം മതി ഞാൻ സന്തോഷിയ്ക്കാനും,സങ്കടപ്പെടാനും.
എന്റെ സന്തോഷത്തിൽ ,സൂര്യപ്രഭ നിഷ്പ്രഭം,
സങ്കടത്തിൽ കൂരിരുട്ടും,
അതിന്റെ പരമോന്നതിയിലെത്തും.
എന്റെ നിശബ്ദ വാഗ്വാദത്തിൽ,
പൂനിലാവ് പൊഴിയ്ക്കുന്ന തിങ്കളും ഒളിമങ്ങും,
എന്റെ ആത്മരോദനത്തിനുമുന്നിൽ,
കടലലകൾ അവരുടെ ഏങ്ങലൊതുക്കി,
ശാന്തരാവും,
ഞാൻ വാടി വീഴുമെന്ന് പേടിച്ചിട്ടാവും,
കൊഴിഞ്ഞു പോയ പൂക്കളോരോന്നും,
അവരുടെ
പൂർവ്വസ്ഥാനത്തെ പുൽകി ,വീണ്ടും,
വിടർന്ന ചിരിയോടെ ശിരസ്സിളക്കുന്നത്.
എന്നെ അസ്വസ്ഥയാക്കുന്നത് ,
ഞാൻ അല്പം,
കൂടുതൽ ഉറങ്ങിപ്പോയാൽ,
പരിഭ്രാന്തിയിൽ കണ്ണ് ചിമ്മുന്ന,
എന്റെ
കുഞ്ഞു നക്ഷത്രങ്ങളും…