രാജു.കാഞ്ഞിരങ്ങാട്
കണിയാൻതുമ്പികൾ പാറി പറക്കുന്ന
ഗ്രീഷ്മ സായാഹ്നം
”കല്ലെട്, മുള്ളെട് കണിയാൻ
തുമ്പി”-യെന്ന്
കുഞ്ഞുനാളിനെ ഞാൻ പൊടിതട്ടി
യെടുക്കുന്നു
തുമ്പി വാലിൽ ചരട് കെട്ടി വലി
ക്കുമ്പോലെ
മനസ്സ് കിടന്നാടുന്നു
വർണ്ണശലഭമായ് പറന്ന നാളിൽ
പൊട്ടിയ സ്ലേറ്റിൽ വരച്ചു വെച്ചതു
പോലുള്ള
ആകാശതുണ്ട് കാണാൻ മനസ്സ്
പറക്കുന്നു
കരിമ്പുക നിറഞ്ഞ ആകാശത്തു നിന്ന്
കത്തിക്കാളുന്ന ചൂട് കുത്തനെ പതി
ക്കുന്നു
മഴപ്പാറ്റ പോലെ വിയർപ്പിന്റെ
ചാലുകൾ
ചിറകിട്ടടിക്കുന്നു
എവിടെ,യെന്റെ നീലാകാശം ?!
നിയമം ലംഘിക്കപ്പെടാനുള്ളതും
അടുപ്പം അകലത്തു കിടത്താനുമു
ള്ളതുപോലെ
പ്രണയത്തെ പാതി വഴിയിലുപേ
ക്ഷിച്ച്
പ്രകൃതി മുരടിച്ച് മുടന്തി, മുടന്തി
നടക്കുന്നു…