ഡിജിന്‍ കെ ദേവരാജ്
ഇലപൊഴിയും ശരത്സീമകള്‍
മാഞ്ഞുപോയ് മഞ്ഞുകാലമേറെ
തണുത്തുറഞ്ഞ നിലാസ്വപ്നമത്രയും
ഇനിവരും ഹേമന്ദരാവിനായ്
കാത്തു പാതിപുല്‍കിയ കാറ്റിൻ
മോഹ പരാഗണം കാത്തിരുന്ന
പനിനീർപ്പൂക്കള്‍ ചുംബിച്ചിതാ
ഇറനണിഞ്ഞിതള്‍ തേന്‍തുടിച്ചു
കാലമേറെ കാണാന്‍ കൊതിച്ച
വാസന്തമേ നീ സപുഷ്പിതയായ്
എനിക്കായ് ചിറകാർന്നുർന്നിതാ
ഋതുശലഭമായ് പ്രിയതേ നീയും