രാജി കൃഷ്ണകുമര്‍
കണ്‍പീലി തന്‍ നീലിമയില്‍ ഞാന്‍
കോറിയോരീ അക്ഷരങ്ങള്‍
വര്‍ണ്ണ മഴയായ് പൊഴിയുന്നു
നിന്‍ മനസ്സില്‍ ..
കനവുറങ്ങുമെന്‍ കരിനീലമിഴികള്‍
കവിത തുളുമ്പുന്ന പാന പാത്രമായ്
നിറഞ്ഞ മനസ്സിലെ കനവുകളെന്‍
കണ്‍കോണിലുടക്കി മൊഴിമുത്തുകളായ്
ആദ്യകവിതയായ് നിറഞ്ഞു
കവിതയിലെ വാക്കുകള്‍ അനേകം
മിഴിനീരിലുടക്കി ചിതറി പോയ്
ചിതറാതെ എന്നുള്ളം കൈയില്‍
വീണോരീ വാക്കുകള്‍
എന്നുള്ളം തന്നെയല്ലേ?
ഞാനെടുത്തോരീ വാക്കുകള്‍
എന്നെ തന്നെയല്ലേ?