പി പി ചെറിയാൻ.
സ്കൂൾ കെട്ടിടത്തിനുള്ളിൽ തോക്കുമായി എത്തിയ വിക്ടറിനെ പ്രിൻസിപ്പാളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്.
കാലിന് വെടിയേറ്റ പ്രിൻസിപ്പാളിനെ ഉടൻ തന്നെ വിമാനമാർഗ്ഗം ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
വെടിവെപ്പിൽ വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രതിയെ പോലീസ് പിടികൂടി ഗാർവിൻ കൗണ്ടി ജയിലിലേക്ക് മാറ്റി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ധീരമായി പ്രവർത്തിച്ച പ്രിൻസിപ്പാളിനെ ഒക്ലഹോമ ഗവർണർ അഭിനന്ദിച്ചു. മുൻകരുതൽ നടപടിയായി സ്കൂളിലെ ഇതര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്..
