ജോൺസൺ ചെറിയാൻ .
വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ആരോപണത്തില്‍ പ്രതികരണവുമായി 2021 ല്‍ വണ്ടാനത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബിക. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ലളിതാംബിക പറഞ്ഞു.ഉഷയ്ക്ക് ഇതിന് മുന്‍പും ഒരു ഓപ്പറേഷന്‍ ചെയ്തിട്ടുണ്ട്. അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം. ഈ ഓപ്പറേഷനിലാണ് വന്നതെന്ന് എന്താണ് ഉറപ്പ്. ഞാനല്ല ഈ സര്‍ജറി ചെയ്തത്. അതില്‍ നൂറ് ശതമാനം ഉറപ്പുണ്ട്. വിരമിക്കുന്നതിന് തൊട്ട് മുന്‍പുള്ള സംഭവമാണ്. വലിയ കേസുകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. യൂണിറ്റ് ചീഫ് ആകുമ്പോള്‍ സ്വാഭാവികമായും എല്ലാവരും എന്റെ പേരല്ലേ പറയുകയുള്ളു – ഡോക്ടര്‍ പറഞ്ഞു. വീട്ടില്‍ വന്ന് കണ്ടു എന്ന ആരോപണവും ലളിതാംബിക തള്ളി.
