Tuesday, February 17, 2026
HomeAmericaമുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ...

മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം .

പി പി ചെറിയാൻ.

ഫ്ലോറിഡ:ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി എം.പി  റാൻഡി ഫൈൻ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം അമേരിക്കയിൽ വലിയ വിവാദമാകുന്നു. “നായ്ക്കളും മുസ്ലീങ്ങളും തമ്മിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് പ്രയാസമുള്ള കാര്യമല്ല” എന്ന് അദ്ദേഹം ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) കുറിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

റാൻഡി ഫൈൻ രാജി വെക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസും  ആവശ്യപ്പെട്ടു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അദ്ദേഹത്തെ “വംശീയവാദി” എന്ന് വിളിക്കുകയും ഉടനടി രാജി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇസ്രായേൽ അനുകൂലിയായ ഫൈൻ മുൻപും ഗാസയിലെ ജനങ്ങൾക്കെതിരെയും മുസ്ലീം സഹപ്രവർത്തകർക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments