Tuesday, February 17, 2026
HomeAmericaഎപ്‌സ്റ്റീൻ കേസ്: ഇരയെ തേടി അമേരിക്കൻ അന്വേഷണസംഘം ഇന്ത്യയിലേക്ക് .

എപ്‌സ്റ്റീൻ കേസ്: ഇരയെ തേടി അമേരിക്കൻ അന്വേഷണസംഘം ഇന്ത്യയിലേക്ക് .

പി പി ചെറിയാൻ.

വാഷിംഗ്‌ടൺ ഡി സി :ലൈംഗികാതിക്രമക്കേസിലെ പ്രതിയായിരുന്ന അന്തരിച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീന്റെ ഇരകളിൽ ഒരാൾ ഇന്ത്യയിലുണ്ടെന്ന് അമേരിക്കൻ നീതിന്യായ വകുപ്പിന്റെ രേഖകൾ വെളിപ്പെടുത്തുന്നു. ഇവർക്ക് അർഹമായ നഷ്ടപരിഹാരവും ചികിത്സാസഹായവും ലഭ്യമാക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ ഇന്ത്യയിലെ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചതായാണ് വിവരം.

2020 ജനുവരിയിൽ കൈമാറിയ ഇമെയിലുകളിലാണ് ഇന്ത്യയിലുണ്ടെന്ന് കരുതപ്പെടുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിവരിക്കുന്നത്. ഇവർക്ക് ന്യൂയോർക്ക് ക്രൈം വിക്ടിംസ് കോമ്പൻസേഷൻ വഴി സഹായം നൽകാനായിരുന്നു നീക്കം.

എപ്‌സ്റ്റീന്റെ ഇമെയിൽ രേഖകളിൽ ഇന്ത്യയിലെ പ്രമുഖരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി ചേർന്ന് 2017-ൽ ഇന്ത്യ സന്ദർശിക്കുന്നതിനെക്കുറിച്ചും അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനെ കാണുന്നതിനെക്കുറിച്ചും എപ്‌സ്റ്റീൻ ചർച്ച ചെയ്തിരുന്നു.

ബിസിനസ് പ്രമുഖൻ അനിൽ അംബാനി, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെ പേരുകളും എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആശയവിനിമയ രംഗത്തെ പ്രമുഖനായ ദിലീപ് ചെറിയാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും രേഖകളിൽ സൂചനയുണ്ട്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയായ എപ്‌സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ കഴിയവെയാണ് മരണപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments