Wednesday, February 4, 2026
HomeAmerica42 കോടിയുടെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ്; നോർത്ത് കരോലിനയിലെ മുത്തശ്ശിക്ക് 5 വർഷം തടവ് .

42 കോടിയുടെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ്; നോർത്ത് കരോലിനയിലെ മുത്തശ്ശിക്ക് 5 വർഷം തടവ് .

പി പി ചെറിയാൻ.

ഫയെറ്റെവിൽ (നോർത്ത് കരോലിന): നോർത്ത് കരോലിന സംസ്ഥാനത്തെ ഞെട്ടിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസിൽ 60-കാരിയായ സിന്തിയ ഡെനീസ് മെൽവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2016 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 80 പേരെ “വ്യാജ വിദ്യാർത്ഥികളായി” ഉപയോഗിച്ച് 5 മിലിയൻ ഡോളറിലധികം (ഏകദേശം 42 കോടി രൂപ) തട്ടിയെടുത്തു എന്നതാണ് കേസ്.

വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് വെയ്ക്ക് ടെക്, കേപ്പ് ഫിയർ കമ്മ്യൂണിറ്റി കോളേജ് തുടങ്ങി വിവിധ കോളേജുകളിൽ ഫെഡറൽ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചു.പണം ലഭിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പകരം ഇവർ ഓൺലൈനായി ക്ലാസുകളിൽ ഹാജരാവുകയും കോഴ്സുകൾ പൂർത്തിയാക്കുകയും ചെയ്തു.ആകെ 5 മിലിയൻ ഡോളർ അനുവദിച്ചതിൽ 3.5 മിലിയൻ ഡോളറിലധികം ഇവർ കൈപ്പറ്റി.
സിന്തിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിദ്യാർത്ഥികളുടെ ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

60 മാസത്തെ തടവ് ശിക്ഷയ്ക്ക് പുറമെ, തട്ടിയെടുത്ത 3,641,473 ഡോളർ (ഏകദേശം 30 കോടിയിലധികം രൂപ) പിഴയായി തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. പേരക്കുട്ടികൾക്ക് മാതൃകയാകേണ്ട പ്രായത്തിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ കോടതി രൂക്ഷമായി വിമർശിച്ചു. 2025 ഫെബ്രുവരിയിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments