ജോൺസൺ ചെറിയാൻ .
കൃത്യമായ ഭക്ഷണം ഉറക്കം വ്യായാമം എന്നിവ മെച്ചപ്പെട്ട ആരോഗ്യം ലഭിക്കുന്നതിന് ഏറെ ആവശ്യകരമാണ്. എന്നാൽ ഇവ അമിതമായാൽ അത് ശരീരത്തിന് ഏറെ ദോഷം ചെയുകയും ചെയ്യും. ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ശരീരത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ് ഉറക്കം എന്നാൽ ഉറക്കം കുറയുന്നത് ശരീരത്തിന് ഏറെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ കൂടി പോകുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനം. ദീർഘനേരം ഉറങ്ങുന്നത് അപകടകരമായ ഒരു പ്രശ്‌നമല്ലെന്നും എന്നാൽ ആരോഗ്യം ദുർബലമാകുന്നതിന്റെ അടയാളമാണെന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്.
