ജോൺസൺ ചെറിയാൻ .
റഷ്യ-യുക്രെയ്ൻ സമാധാന നീക്കങ്ങൾക്ക് തിരിച്ചടി. യുക്രെയ്‌ന്റെ ഡോൺബാസ് പ്രദേശം വിട്ടുകിട്ടണമെന്ന നിലപാടിലുറച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ.പ്രകോപിപ്പിച്ചാൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ്. സമാധാന ശ്രമങ്ങൾ അട്ടിമറിക്കാൻ
യൂറോപ്പ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്നും പുടിൻ വിമർശിച്ചു.അതേസമയം രാജ്യത്ത് റഷ്യന്‍ അധിനിവേശം നടന്നിട്ട് നാല് വര്‍ഷത്തോട് അടുക്കുമ്പോള്‍ നാറ്റോ സഖ്യരാജ്യമാകാനുള്ള തങ്ങളുടെ ഏറെക്കാലമായുള്ള ആഗ്രഹത്തെ തല്‍ക്കാലം ഉപേക്ഷിക്കാനൊരുങ്ങുകയാണ് യുക്രൈനും സെലന്‍സ്‌കിയും. യുദ്ധാനന്തരം യുക്രൈനിന്റെ സുരക്ഷ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉറപ്പുനല്‍കിയതിനാല്‍ നാറ്റോ അംഗത്വം നേടാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളാദിമിര്‍ സെലന്‍സ്‌കി ഞായറാഴ്ച പറഞ്ഞിരുന്നു.
