Thursday, December 11, 2025
HomeNew Yorkന്യൂയോർക്കിൽ നടക്കുന്ന സ്നേഹ സങ്കീർത്തനം മ്യൂസിക്കൽ ഇവറ്റിൻ്റെ ടിക്കറ്റ് കിക്ക് ഓഫ് നടത്തി.

ന്യൂയോർക്കിൽ നടക്കുന്ന സ്നേഹ സങ്കീർത്തനം മ്യൂസിക്കൽ ഇവറ്റിൻ്റെ ടിക്കറ്റ് കിക്ക് ഓഫ് നടത്തി.

ബിജു ജോൺ .

ന്യൂയോർക്ക്: ഒക്ടോബർ അഞ്ചിന് ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിൽ നടക്കുന്ന ക്രിസ്ത്യൻ സംഗീത നിശയുടെ ടിക്കറ്റ് വിതരണ ഉത്‌ഘാടനം നടത്തുകയുണ്ടായി.
റെവ. ഫാദർ മാത്യു തോമസ് (സെൻറ് മേരീസ് ഓർത്തഡോക്സ്‌ ചർച്, വാലി കോട്ടേജ്) പ്രാർത്ഥിച്ചു റോക്‌ലാൻഡ് കൗണ്ടി ലെജിസ്‌ലേറ്റർ ഡോ. ആനി പോൾ ഇവൻറ് അസ്സോസിയേറ്റ് സ്പോൺസർ ആയ നോഹാ ജോർജ് (ഗ്ലോബൽ കൊളിഷൻ ബോഡി വർക്സ്) ആദ്യ ടിക്കറ്റ് നൽകി ഉത്ഘാടനം ചെയ്തു.
“സ്നേഹ സങ്കീർത്തനം” എന്ന ഈ സംഗീത നിശ എൽമൻഡിലുള്ള മലങ്കര കാത്തോലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ (1510 DePaul St, Elmont, NY) വച്ചാണ് നടത്തപ്പെടുന്നത്. ഗായകരായ ഇമ്മാനുവൽ ഹെൻറി, റോയി പുത്തൂർ, മെറിൻ ഗിഗ്രറി, മരിയ കോലടി കൂടാതെ കേരളത്തിൽ അറിയപ്പെടുന്ന ഓർക്കസ്‌ട്ര ടീം ഈ മ്യൂസിക്കൽ ഈവൻ്റ് മികവുറ്റതാക്കും. വ്യത്യസ്ത നിറഞ്ഞ ഈ ഗാന സദ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments