പി പി ചെറിയാൻ.
തുടർച്ചയായ ആക്രമണങ്ങളിൽ നിന്നും ഇസ്രയേൽ പിന്മാറാതെ കടുത്ത രീതിയിലുള്ള കര,വ്യോമ ആക്രമണങ്ങൾ തുടരുകയാണ് 24 മണിക്കൂറിനുള്ളിൽ എഴുപത്തഞ്ചിലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത് പതിനായിരങ്ങൾ പലായനം ചെയ്തുകൊണ്ടിരിക്കുന്നു കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഏകദേശം 67000 ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി
അവിടുത്തെ ആശുപത്രികളിൽ ആവശ്യം വേണ്ട മരുന്നുകൾ ഇല്ല. ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാൻ മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളും കാത്തുകിടക്കുന്നണ്ടെങ്കിലും അവരെ ആ പ്രദേശത്തേക്ക് പ്രാവേശിപ്പിക്കുന്നില്ല പത്തു ലക്ഷത്തോളം ഉള്ള ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ജനങ്ങളും പാലായനം ചെയ്തു കഴിഞ്ഞു ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആയിരം ആളുകളെ കൊലപ്പെടുത്തിയതിന് പ്രതികാര നടപടിയായി ഇസ്രയേൽ ആരംഭിച്ച സംഘർഷം ഇപ്പോൾ അതിരുകടന്ന ക്രൂരതയായി ഇരിക്കുന്നു ഗാസയിൽ നടക്കുന്നത് വംശഹത്യയാണ് യുഎൻ അന്വേഷണ കമ്മീഷൻ കഴിഞ്ഞദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ആ പ്രദേശത്തെ ദീർഘനാളുകളായി നിലനിൽക്കുന്ന ദുരിതം അവസാനിക്കുവാൻ സഭാ സമൂഹങ്ങളും ശബ്ദമുയർത്തണം. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായും സമാധാനം പുലരാനും എല്ലാവരും പ്രാർത്ഥിക്കണമെന്നും ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു .
