Tuesday, December 9, 2025
HomeNew Yorkവെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ഓണാഘോഷം അനാഥാലയങ്ങളിൽ വസിക്കുന്ന 5000 ആളുകൾക്ക് ഓണസദ്യ നൽകികൊണ്ട്...

വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ഓണാഘോഷം അനാഥാലയങ്ങളിൽ വസിക്കുന്ന 5000 ആളുകൾക്ക് ഓണസദ്യ നൽകികൊണ്ട് ആഘോഷിക്കുന്നു.

ശ്രീകുമാർബാബു ഉണ്ണിത്താൻ.

ന്യൂ യോർക്ക് :അമേരിക്കയിലെ ഏറ്റവും  വലിയ ഓണഘോഷങ്ങളിൽ  ഒന്നായ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം  2025  സെപ്റ്റംബർ 6  ന്    ശനിയാഴ്ച 11 മണി മുതല്‍ 6.00 മണി വരെ പോർചെസ്റ്റർ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ (1 Tamarack Road , Port Chester,NY 10573) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ്.

അസോസിയേഷന്റെ 50  – ആം ഓണഘോഷമാണ്‌  ഈ വർഷം.” ഗോൾഡൻ ജൂബിലി”  ഈ ആഘോഷ പരിപാടികളുടെ ഭാഗമായി നാട്ടിൽ അനാഥാലയങ്ങളിൽ വസിക്കുന്ന 5000 പേർക്ക് ഓണ സദ്യ കൊടുക്കുക എന്ന മഹത് കർമ്മം വെസ്റ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷൻ നടപ്പിലാക്കുന്നു. ആരും ഇല്ലാത്തവർക്കും , വിശന്നു വലയുന്നവർക്കു ഭക്ഷണം കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ മറ്റൊരു  പുണ്യപ്രവർത്തിയും ഇല്ല എന്നാണ് നമ്മുടെ വിശ്വാസം.അതുകൊണ്ട് തന്നയാണ് അസ്സോസിയേഷൻ അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.

അൻപത് വർഷം ആഘോഷിക്കുന്ന അപൂർവ്വ സംഘടനകളിൽ  ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവും നടക്കുന്ന നമ്മുടെ ഓണാഘോഷം കേരളകരയിലേക്ക് നമ്മെ  തിരികെ കൊണ്ടുപോകുന്ന  ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നതാണ്  വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം.  എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിഭവ  സമർത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ  ഒന്നാക്കി മാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ  ശ്രദ്ധിക്കാറുണ്ട്.

ഒരു സംഘടനയുടെ  ഗോൾഡൻ ജൂബിലി ആഘോഷം എന്നത്   ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും  ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും .

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും  കേരള തനിമയോട് കുടി  വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുബോൾ  നമ്മളെ സന്തോഷിപ്പിക്കാനും, ഓണ വിരുന്നുകളുമായി  കലാഭവൻ ലാലിൻറെ മിമിക്രി, കോമഡി സ്‌ക്രിപ്റ്റ് , ഓട്ടൻതുള്ളൽ , ഗാനമേള തുടങ്ങി വളരെയധികം കലാപരിപാടികൾ   ചിട്ടപ്പെടുത്തിയിട്ടുണ്ട്.

വെസ്റ്ചെസ്റ്ററിന്റെ  ഓണം ന്യൂയോർക്ക് മലയാളികളുടെ ഒത്തുചേരൽ കൂടിയാണ്. പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളിലെ ആഘോഷങ്ങളില്‍ നമ്മുടെ ഓണം കഴിഞ്ഞേ ഉള്ളു മറ്റുഏതൊരു ആഘോഷവും. പിന്നിട്ട ഇടവഴികളില്‍  നാം ഒന്ന് തിരിഞ്ഞു നോക്കിയാൽ  സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്റ്ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയിൽ എണ്ണപ്പെടുന്നുള്ളൂ.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയുംസഹായ സഹകരണങ്ങള്‍ അഭ്യർഥിക്കുന്നതായി  പ്രസിഡന്റ് തോമസ് കോശി  , സെക്രട്ടറി: നിരീഷ് ഉമ്മൻ    ,ട്രഷറര്‍ : അലക്സാണ്ടർ വർഗീസ്  , വൈസ് പ്രസിഡന്റ് ഏലമ്മ രാജ് തോമസ്  ,ജോ. സെക്രട്ടറി : ജോ ഡാനിയേൽ  , ജോയിന്റ് ട്രഷർ മോളമ്മ  വർഗീസ്  ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍ കെ .ജെ .ഗ്രിഗറി  , കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ് , ആന്റോ വർക്കി   എന്നിവര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments