മാർട്ടിൻ വിലങ്ങോലിൽ.
മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ഇവന്റിൽ പങ്കെടുപ്പിച്ചു അനുയോജ്യരെ കണ്ടുപിടിക്കുന്ന ‘മാച്ച് മേക്കിങ്’ ഇവന്റ് ആണിത്.
ഡാളസിലും ന്യൂയോർക്കിലും ഇതിനു മുൻപ് സംഘടിപ്പിച്ച ഇവന്റ് വൻ വിജയമായി. ‘ക്വിക്ക്’ ഡേറ്റിങ്ങിലൂടെ ഒരാൾക്ക് ഒന്നിലധികം അനുയോജ്യരെ ഒരേദിവസം കാണാനും പരിചയപ്പെടാനും കഴിയുന്നു. മംഗല്യത്തിന് കാലതാമസം നേരിടുന്നവർക്കും ഇതു സഹായമാകും.
സ്പീഡ് ഡേറ്റിംഗ് റൗണ്ടുകൾ, വിനോദങ്ങൾ, ഗെയിമുകൾ, റാഫിള്‍, ഡിന്നർ, ഡ്രിങ്ക്‌സ് എന്നിവയും ഈ ഏകദിന പരിപാടിയിൽ ഉണ്ടാകും. പങ്കെടുക്കുന്ന ഏവർക്കും ആസ്യാദ്യകരമാകുന്ന രീതിയിലാണ് പരിപാടിയുടെ ക്രമീകരണങ്ങൾ എന്ന് സംഘാടകർ അറിയിച്ചു.
ഇത് ഒരു “ക്രാഷ് കോഴ്സ്” പോലുള്ള ഡേറ്റിംഗ് രീതിയാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ആളുകളെ പരിചയപ്പെടാനായുള്ള ലളിതമായ പ്രക്രിയ. ഓരോ പങ്കാളിക്കും മറ്റ് പങ്കാളികളുമായി കുറച്ച് മിനിറ്റുകൾ സംസാരിക്കാൻ അവസരമുണ്ടാകും. തുടർന്നു അടുത്ത വ്യക്തിയിലേയ്ക്ക് നീങ്ങേണ്ടതായിരിക്കും.
FIM ന്റെ ആദ്യ സ്പീഡ് ഡേറ്റിംഗ് ഇവന്റ് 2023-ൽ ഡാലസിലും, രണ്ടാമത്തേത് 2024-ൽ ബ്രൂക്ക്ലിനിലും സംഘടിപ്പിച്ചു. രണ്ട് ഇവന്റുകളും വലിയ വിജയമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും visit www.
