Thursday, August 28, 2025
HomeAmericaതൃശൂർ സ്വദേശി സഹീർ മുഹമ്മദ് ചരലിലിന് ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്.

തൃശൂർ സ്വദേശി സഹീർ മുഹമ്മദ് ചരലിലിന് ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്.

ജോസഫ് ജോൺ കാൽഗറി.

കാൽഗറി:  കാനഡയിലെ ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്-2025  കാൽഗറി-ആൽബർട്ട ചാപ്റ്ററിലെ ‘വിഷണറി ലീഡർ അവാർഡ് ജേതാക്കളിലൊരാളായി തൃശൂരിൽ നിന്നുള്ള  ഐ.ടി – മാനേജ്മെന്റ് വിദഗ്ദ്ധൻ സഹീർ മുഹമ്മദ് ചരലിൽ തെരഞ്ഞെടുക്കപ്പെട്ടു.

കാൽഗറി സെൻട്രൽ ലൈബ്രറിയിലെ ഐക്കണിക് വെലാൻ പെർഫോമൻസ് ഹാളിൽ നടന്ന  പ്രമുഖർ പങ്കെടുത്ത ഗംഭീര ചടങ്ങിൽ വെച്ച് സഹീർ മുഹമ്മദിനെ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ പരിവർത്തനം ചെയ്യുന്ന ഇന്ത്യൻ വംശജരായ പ്രമുഖ സാങ്കേതിക വിദഗ്ധരെ ആദരിക്കുന്നതായിരുന്നു കാൽഗറിയിൽ സംഘടിപ്പിച്ച ഈ ചടങ്ങ്.

ബിസിനസ് കൺസൾട്ടിംഗ്, CRM/CEM സ്ട്രാറ്റജി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ടെക്നോളജി ലീഡർഷിപ്പ് എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സഹീർ ചരലിൽ ഹെൽത്ത്‌കെയർ, ഇൻഷുറൻസ്, റീട്ടെയിൽ തുടങ്ങിയ വിവിധ മേഖലകളിൽ തന്ത്രപരമായ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരും, സ്റ്റാർട്ടപ്പുകളും, ആഗോള വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത അവാർഡ് ദാന ചടങ്ങിൽ മുഖ്യ പ്രഭാഷണങ്ങളും, പ്രത്യേക നെറ്റ്  വർക്കിംഗ്  സെഷനുകളും, മാധ്യമ സമ്മേളനങ്ങളും നടന്നു.

വടക്കേ അമേരിക്കയിലെ ഇന്ത്യൻ ടെക് സമൂഹത്തിന് ഒരു പ്രധാന നാഴികക്കല്ലായിരുന്നു ഈ പരിപാടി. സാങ്കേതികവിദ്യയുടെയും ബിസിനസ്സിന്റെയും ഭാവി പുനർനിർവചിക്കുന്ന സഹീറിനെപ്പോലുള്ള നേതാക്കളെ ഉയർത്തിക്കാട്ടുന്നതായിരുന്നു കാൽഗറിയിലെ ആൽബർട്ടയിൽ നടന്ന  സമ്മേളനം.

വിഷനറി ലീഡർ വിഭാഗത്തിൽ സഹീറിന് ലഭിച്ച അംഗീകാരം, ആൽബെർട്ടയിലും പുറത്തും സാങ്കേതിക വ്യവസായത്തിലെ ഒരു പരിവർത്തന ശക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്കിനെ അടിവരയിടുന്നു.

കാൽഗറി മേയർ  ശ്രീമതി. ജ്യോതി ഗോണ്ടെക്,  ഇമിഗ്രേഷൻ ആൻഡ് മൾട്ടികൾച്ചറലിസം മന്ത്രി ശ്രീ. മുഹമ്മദ് യാസീൻ,  വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള നയതന്ത്ര പ്രതിനിധി , വൈസ്  കോൺസൽ ശ്രീ. സുഖ്‌ബീർ, പാർലമെന്റ് അംഗങ്ങളായ  ശ്രീ. ടിം സിങ് ഉപ്പാൽ , ശ്രീ. ജസ് രാജ്  സിംഗ് ഹല്ലൻ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ  ചടങ്ങിൽ പങ്കെടുത്തു.

കാനഡയുടെ ഇന്നൊവേഷൻ ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ വംശജരായ സാങ്കേതിക വിദഗ്ധരുടെ വർദ്ധിച്ചുവരുന്ന സ്വാധീനം അംഗീകരിക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും പ്രാധാന്യം രേഖപ്പെടുതുന്നതായിരുന്നു ഇവരുടെയൊക്കെ സാന്നിധ്യം.

കംപൂട്ടർ എഞ്ചിനിയറിംഗ്‌ –  എം.ബി.എ ബിരുദധാരിയായ സഹീർ മുഹമ്മദ്   ചെന്നെയിലും, തുടർന്ന് കാനഡയിലും ജോലി ചെയ്യുന്നു. ഹിറ്റാച്ചി സൊലൂഷൻസ് & ഇൻഡസ്ട്രി മുൻ വൈസ് പ്രസിഡൻറ് ആയിരുന്നു.
തൃശൂർ ചെമ്പൂക്കാവ് ഷിമോസിൽ മുഹമ്മദ് കുട്ടി- സീനത്ത് ദമ്പതികളുടെ മുന്നു മക്കളിൽ ഒരാളാണ് സഹീർ മുഹമ്മദ്.  തിരുവല്ല അലിഫ് വില്ല സലീം – റസിയ ദമ്പതികളുടെ മകൾ കഷ്മീര സഹീറാണു ഭാര്യ.   മക്കൾ അയാൻ സഹീറും, സായ സഹീറും  കാനഡയിൽ സ്കൂൾ വിദ്യാർത്ഥികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments