Wednesday, July 16, 2025
HomeNew Yorkട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തടയുന്ന ഫെഡറല്‍ കോടതിവിധി അധികാര ലംഘനമെന്നു യുഎസ് സുപ്രീം കോടതി.

ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തടയുന്ന ഫെഡറല്‍ കോടതിവിധി അധികാര ലംഘനമെന്നു യുഎസ് സുപ്രീം കോടതി.

പി പി ചെറിയാൻ.

ന്യൂയോര്‍ക്ക്: ജന്മാവകാശ പൗരത്വം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തടയുന്നതിനായി ഫെഡറല്‍ കോടതികള്‍ രാജ്യവ്യാപകമായി വിലക്കുകള്‍ പുറപ്പെടുവിച്ചത് അവരുടെ അധികാര ലംഘനമാണെന്ന് വിധിച്ച യുഎസ് സുപ്രീം കോടതി നടപടി ട്രംപ് ഭരണകൂടത്തിന് വന്‍ വിജയമായി.

ട്രംപിന് ഈ വിധി ഒരു സുപ്രധാന വിജയമാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിവാദ നിര്‍ദ്ദേശത്തിന്റെ ഭരണഘടനാപരമായ നിയമസാധുത തീരുമാനിക്കുന്നതില്‍ ഇത് വിജയം കണ്ടിട്ടില്ല. ജസ്റ്റിസ് ആമി കോണി ബാരറ്റ് എഴുതിയ കോടതിയുടെ തീരുമാനം, മേരിലാന്‍ഡ്, മസാച്യുസെറ്റ്സ്, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങളിലെ കീഴ്ക്കോടതികള്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക വിലക്കുകള്‍ പുനപരിശോധിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. കുറഞ്ഞത് ഒരു മാതാപിതാക്കളെങ്കിലും യുഎസ് പൗരനോ നിയമപരമായ സ്ഥിര താമസക്കാരനോ അല്ലാത്തപക്ഷം അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് യുഎസ് പൗരത്വം നിഷേധിക്കാന്‍ ശ്രമിച്ച ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കുന്നത് ഈ വിലക്കുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു.

ഈ തീരുമാനം നമ്മുടെ കുടിയേറ്റ പ്രക്രിയയെ വഞ്ചിക്കുന്നത് തടയുമെന്നും ജുഡീഷ്യറിക്ക് അനിയന്ത്രിതമായ അധികാരമില്ലെന്നും പ്രസിഡന്റ് പറഞ്ഞു. വെള്ളിയാഴ്ചത്തെ തീരുമാനം ജന്മാവകാശ പൗരത്വ നയത്തിന്റെ നിയമസാധുത നിര്‍ണ്ണയിക്കുന്നതില്‍ നിന്ന് തടയുന്നു, പകരം ജുഡീഷ്യല്‍ അധികാരത്തിന്റെ പരിധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ ഇത് വഴിയൊരുക്കിയേക്കാം. അതേസമയം മറ്റുള്ളവയില്‍ നിയമപരമായ വെല്ലുവിളികള്‍ തുടരുമെന്ന്  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments