ജോൺസൺ ചെറിയാൻ .
ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു.എന്നാൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി.