Sunday, July 20, 2025
HomeAmericaമിഷിഗൺ പള്ളിയിലെ ആരാധനയ്ക്കിടെ വെടിവെപ്പ് ഒരാൾക്ക് പരിക്ക് ,ആയുധധാരി വെടിയേറ്റ് മരിച്ചു.

മിഷിഗൺ പള്ളിയിലെ ആരാധനയ്ക്കിടെ വെടിവെപ്പ് ഒരാൾക്ക് പരിക്ക് ,ആയുധധാരി വെടിയേറ്റ് മരിച്ചു.

പി പി ചെറിയാൻ.

മിഷിഗൺ : മിഷിഗണിലെ വെയ്നിലെ ഒരു പള്ളിയിൽ ഞായറാഴ്ച  പ്രാദേശിക സമയം രാവിലെ 11:45 ഓടെ നടന്ന വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. “ഇന്ന് രാവിലെ വെയ്നിലെ ക്രോസ്പോയിന്റ് പള്ളിയിൽ വെടിവെപ്പ് നടക്കുന്ന വിവരം ലഭിച്ചതിനെ തുടർന്നു  വെയ്ൻ പോലീസ് ഡിപ്പാർട്ട്മെന്റ് “എത്തിചേർന്നുവെങ്കിലും , പള്ളിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പ്രതിയെ വെടിവച്ച് കൊന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

2025 ജൂൺ 22 ഞായറാഴ്ച മിഷിഗണിലെ വെയ്നിലുള്ള ക്രോസ്പോയിന്റ് കമ്മ്യൂണിറ്റി പള്ളിയിൽ നടന്ന ആക്രമണത്തിനിടെ പള്ളിയിൽ നിന്ന് ആരാധനക്ക് എത്തിയവർ പുറത്തേക്ക് ഓടി .ഏകദേശം 150 പേർ ആരാധനയിൽ പങ്കെടുത്തിരുന്നുവെന്ന് പള്ളിയിലെ പാസ്റ്റർ ബോബി കെല്ലി ജൂനിയർ പറഞ്ഞു..

സംഭവത്തിന് ശേഷം സായുധരായ വെയ്ൻ, മിഷിഗൺ പോലീസ് ഉദ്യോഗസ്ഥർ ക്രോസ്പോയിന്റ് പള്ളിവളഞ്ഞു

സായുധനായ പ്രതി ക്രിസ്ത്യൻ പള്ളിയിലേക്ക് പോകുമ്പോൾ പള്ളിക്ക് പുറത്തുള്ള ഒരാൾ ട്രക്ക് ഉപയോഗിച്ച് തടയാൻ ശ്രമിച്ചതായി  പറയുന്നു.ആക്രമണം എഫ്ബിഐ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.പള്ളി ആക്രമിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ലെന് വെയ്ൻ പോലീസ് ഡെപ്യൂട്ടി ചീഫ് ഫിൻലി കാർട്ടർ മൂന്നാമൻ പറഞ്ഞു. ബ്യൂറോ “നേതൃത്വവും പിന്തുണാ ടീമുകളും” സ്ഥലത്തുണ്ടെന്നും അന്വേഷണത്തിൽ സഹായിക്കുന്നുണ്ടെന്നും എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments