ജോൺസൺ ചെറിയാൻ .
സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു തീരുമാനവുമില്ലാതെ ജനീവയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകാമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നു. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന മുന്‍ നിലപാട് തന്നെയാണ് ഇന്ന് ഇറാന്‍ ആവര്‍ത്തിച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ യാതൊരു പ്രതീക്ഷയും വേണ്ടെന്ന് തോന്നിയെങ്കിലും രണ്ടാം ഭാഗത്തെത്തിയപ്പോള്‍ വളരെ പോസിറ്റീവായ ചര്‍ച്ചകള്‍ നടന്നുവെന്നും നയതന്ത്ര നീക്കം തങ്ങള്‍ തുടരുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.