ടി . ഉണ്ണികൃഷ്ണൻ.
സുരേഷ് നായർ / ബിനീഷ് വിശ്വം / അരുൺ ഭാസ്‌ക്കർ
ഹൈന്ദവ ദർശനങ്ങളും ഭാരതീയ മൂല്യങ്ങളും അമേരിക്കൻ ഐക്യനാടുകളിൽ പ്രചരിപ്പിക്കാൻ 25 വർഷങ്ങള്ക്കു മുൻപ് സ്വർഗീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിർവാദത്തോടെ രൂപം കൊണ്ട കെ.എച്ച്.എൻ.എ.യുടെ പതിനാലാമതു കൺവെൻഷൻ നടത്തുവാൻ അമേരിക്കയിലെ കേരളമെന്ന് മലയാളികൾ വിശേഷിപ്പിക്കുന്ന , നമ്മുടെ സ്വപ്നഭൂമിയും സമുദ്രതീര വിനോദ കേന്ദ്രങ്ങളുടെ കേദാര ഭുമിയുമായ ഫ്ലോറിഡയിലെ വിവിധ ഹിന്ദു സംഘടനകൾ തയ്യാറെടുക്കുന്നു. 2013 ൽ ആണ് ഇതിനു മുൻമ്പ് ശ്രീ ആനന്ദൻ നിരവേൽ , ശ്രീ സുരേഷ് നായർ , ശ്രീ വിനോദ് നായർ എന്നിവരുടെ നേതൃത്വത്തിൽ സൗത്ത് ഫ്ലോറിഡയിലെ മയാമിയിൽ വച്ച് KHNA കൺവെൻഷൻ നടന്നത്. ഓരോ കൺവെൻഷനുകളും പുതിയ നഗരങ്ങളിലേക്ക് വരണമെന്നുള്ള സത്യാനന്ദ സരസ്വതി സ്വാമിജിയുടെ നിർദ്ദേശാനുസരണം സെൻട്രൽ ഫ്ലോറിഡയിലെ പ്രമുഖ നഗരമായ ഒർലാണ്ടോയിൽ വെച്ച് കൺവെൻഷൻ നടത്തുവാനാണ് ഫ്ലോറിഡയിലെ ഹിന്ദു സംഘടന പ്രതിനിധികൾ സംയുക്തമായി നിർദ്ദേശിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും നല്ല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഒർലാണ്ടോയിൽ താരതമ്യേന കുറഞ്ഞ രെജിസ്ട്രേഷൻ ഫീസിലും കുറഞ്ഞ വിമാന ടിക്കറ്റിലും അമേരിക്കയിൽ എമ്പാടുമുള്ള ഹിന്ദു മലയാളികൾക്ക് ഒത്തു ചേരാനുള്ള അസുലഭ അവസരമൊരുക്കുക എന്നതാണ് ഫ്ളോറിഡയിലുള്ള സംഘാടക സമിതി ലക്ഷ്യമിടുന്നത്. ഒർലാണ്ടോയിൽ നടത്തുന്ന ഹൈന്ദവ സംഗമം കുടുംബ പങ്കാളിത്തം കൊണ്ടും കാര്യപരിപാടികൾ കൊണ്ടും ഏറ്റവും മികച്ചതായിരിക്കും അതിന്റെ ആവേശത്തിലാണ് ഫ്ളോറിഡയിലെന്പാടുമുള്ള ഹിന്ദു അസോസിയേഷനുകളും പ്രവർത്തകരും.
ഈ കഴിഞ്ഞ ഫെബുവരിയിൽ 22 ന് KHNA യുടെ സിൽവർ ജൂബിലി കൺവെൻഷൻ “വിരാട് 25” ന് മുന്നോടിയായി നടന്ന KHNA ഫ്ലോറിഡ റീജിയണൽ ശുഭാരംഭത്തിൽ 600ൽ പരം ഫ്ലോറിഡയിലെ ഹിന്ദു കുടുബാംഗങ്ങളെയും ഹൈന്ദവ സംഘടനാ പ്രവർത്തകരെയും പങ്കെടുപ്പിച്ചു വിജയിപ്പിച്ചതും, KHNAയുടെ ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ വിളംബരമാക്കാൻ ഫ്ലോറിഡയിലെ ഹൈന്ദവ സംഘടനാ പ്രവർത്തകർക്കു്സാധിച്ചിച്ചിരു
2027 ലെ KHNA യുടെ കൺവെൺവെൻഷനിൽ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡ പരമ്പരാഗത ആചാരങ്ങൾ വറ്റാതെ പുനരാവിഷ്കരിക്കുന്നതോടൊപ്പം വിനോദ സഞ്ചാരത്തിനും മികച്ച അവസരമൊരുക്കും. റ്റാമ്പാ അയ്യപ്പക്ഷേത്രവും, ഒർലാണ്ടോയിലുള്ള ഒഴിവുകാല വിനോദ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം മയാമി, കീ വെസ്റ്റ് ബീച്ചുകളും , ആഡംബരകപ്പൽ യാത്രയുടെ മനോഹാരിതയും ആസ്വദിച്ചു മടങ്ങുന്നതിനും KHNA സെൻട്രൽ ഫ്ലോറിഡാ കൺവെൻഷനിലൂടെ എല്ലാവർകും സാധ്യമാകും.
2027 ൽ നടക്കാനിരിക്കുന്ന കൺവെൻഷന്റെ വിജയത്തിനായി ആസൂത്രിതമായ പദ്ധതികൾ ഇതിനകം തന്നെ രൂപംകൊണ്ടു തുടങ്ങി.മാർഗനിർദ്ദേശത്തിനും , പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നതിനായി മെമ്പർമാരുടെയും നിലവിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും, ബോർഡ് ഓഫ് ട്രസ്റ്റീസിന്റെയും, റീജിയണൽ വൈസ് പ്രസിഡന്റ്മാരുടെയും, സ്റ്റേറ്റ് കോർഡിനേറ്റർമാരുടെയും അങ്ങേയറ്റം പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു ടീമാണ് ഇതിനകം സജ്ജമായിരിക്കുന്നു. അമേരിക്കൻ ഹിന്ദു സമൂഹത്തിന് അഭിമാനിക്കുവാൻ കഴിയുന്ന കൺവെൻഷനും രണ്ടു വർഷത്തെ പ്രവർത്തനങ്ങളും ഉറപ്പു നൽകിക്കൊണ്ട് കെ എഛ് എൻ എ അംഗങ്ങളുടെ സഹായവും പിന്തുണയും ഫ്ലോറിഡാ ഹിന്ദു സംഘടനകൾ ഒറ്റക്കെട്ടായി അഭ്യർത്ഥിക്കുന്നു. 2025 ആഗസ്ത് 17 മുതൽ 20 വരെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന വിരാട് 25 കൺവെൻഷനിൽ എല്ലാവരും പങ്ക് ചേരണമെന്ന് ഇതോടൊപ്പം അഭ്യർത്ഥിക്കുന്നു.