Friday, July 4, 2025
HomeKeralaവിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വെൽഫെയർ പാർട്ടി അനുമോദിച്ചു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വെൽഫെയർ പാർട്ടി അനുമോദിച്ചു.

വെൽഫെയർ പാർട്ടി.

വടക്കാങ്ങര : സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിന്റെ  സാമൂഹികാന്തരീക്ഷത്തിൽ നുണപ്രചാരണങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വളർത്തി സമൂഹത്തിൽ കലുഷത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ഭാവി തലമുറക്ക് സാധിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം നാട് അതിഭീകരമായ ഒരു വിപത്തിനെ നേരിടേണ്ടി വരുമെന്നും വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി സി.എച്ച് മുഖീമുദ്ദീൻ അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 46 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡണ്ട് കെ.ടി ബഷീർ അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഷബീർ കറുമുക്കിൽ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ.പി ബഷീർ നന്ദിയും പറഞ്ഞു.
സി.എച്ച് മുഖീമുദ്ധീൻ, കെ ജാബിർ, കെ.ടി ബഷീർ, കെ.പി ബഷീർ, ഹബീബുള്ള പട്ടാക്കൽ, എ.ടി മുഹമ്മദ്, സി.പി കുഞ്ഞാലൻകുട്ടി, ഡോ. അമാനുള്ള വടക്കാങ്ങര, ടി ഷംസുദ്ധീൻ, ഉരുണിയൻ യൂസഫ് ഹാജി, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കെ ഇബ്രാഹിം മാസ്റ്റർ, യു. പി മുഹമ്മദ് ഹാജി, സാജിദ ഷഫീഖ് എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിന് സി.കെ സുധീർ, പി കമാൽ, യു.പി ആദിൽ എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments