Monday, June 23, 2025
HomeAmericaചരിത്രംകുറിച്ചു കുറിച്ച് ഫൊക്കാന പ്രിവിലേജ് കാർഡ് : തിരുവനന്തപുരം എയർപോർട്ടുമായും ...

ചരിത്രംകുറിച്ചു കുറിച്ച് ഫൊക്കാന പ്രിവിലേജ് കാർഡ് : തിരുവനന്തപുരം എയർപോർട്ടുമായും ധാരണയായി.

ശ്രീകുമാർ ഉണ്ണിത്താൻ.

ന്യൂ യോർക്ക്:   ഫൊക്കാനയും  കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലുമായി ഫൊക്കാന പ്രിവിലേജ്  കാർഡിന് ധാരണയായതിന്  പിന്നാലെ തിരുവനന്തപുരം എയർപോർട്ടുമായും ഫൊക്കാന  എഗ്രിമെൻറ് ആയി .  ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജർ എയർപോർട്ടുകളുമായി ധാരണയിൽ ആകുന്നത്.    ധാരണ പ്രകാരം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും ഷോപ്പ് ചെയ്യുന്ന  ഫൊക്കാനയുടെ മെംബേർസിന്  10 ശതമാനം ഡിസ്‌കൗണ്ടും, തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുബോൾ 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്(15 % അറയ് വൽ ഫ്ലൈറ്റിനും 10 % ഡിപ്പാർച്ചർ ഫ്ലൈറ്റിനും).

.
ഇനിമുതൽ കൊച്ചി വഴിയോ ,തിരുവനന്തപുരം   യാത്ര ചെയ്യുന്നവർക്ക്  മറ്റു രാജ്യങ്ങളിൽ നിന്നും ഷോപ്പ് ചെയ്തു ലഗേജിൽ സാധനങ്ങൾ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവിശ്യമില്ല, പകരം ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ് . വിദേശത്തു ഡ്യൂട്ടി ഫ്രീയിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ  ലഭ്യമാണ്.  പോരാത്തതിന് ഈ  ഡിസ്‌കൗണ്ട്കൾ  കുടിയാകുബോൾ  പ്രവാസി യാത്രക്കാർക്ക്  വളരെ ലാഭകരവുമാണ്.

ഫൊക്കാനയും ഈ എയർപോർട്ടുകളുമായി  വളരെ നാളത്തെ ചർച്ചകളും മീറ്റിങ്ങുകൾക്കും ശേഷമാണ് ഇങ്ങനെ  ഒരു കരാറിൽ എത്തപ്പെട്ടത്.  ഫൊക്കാനയെ പ്രധിനിധികരിച്ചു ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ആണ് ഈ  എയർപോർട്ട്കളുമായി  ധാരണയിൽ  ഏർപ്പെട്ടത്.  ലോകത്തിലെ  വേറെ ഒരു രാജ്യത്തും ഇങ്ങനെ ഒര്  പ്രവാസി സംഘടനയും എയർപോർട്ടുകളുമായി  സഹകരിച്ചു ഡിസ്‌കൗണ്ടുകൾ കൊടുക്കുന്നത് കേട്ടുകേഴ്വിപോലും  ഇല്ലാത്ത കാര്യമാണ് ഫൊക്കാന ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാർഡ് ഉള്ളവർക്ക് മാത്രമായിക്കും ഈ  ഡിസ്‌കൗണ്ടുകൾക്ക് അർഹതയുള്ളത് . ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെംബേർസ് ആണ്   ഈ  കാർഡിന് അർഹർ. ഈ  കാർഡുകൾ വ്യക്തികൾക്കാണ് വിതരണം ചെയ്യുന്നത് , അതുകൊണ്ടുതന്നെ ഒരു ഫാമിലിയിൽ മൂന്നുപേർ ഉണ്ടെങ്കിൽ മൂന്നുപേർക്കും പ്രേത്യേകം കാർഡുകൾ ആവിശ്യമാണ്. ഫൊക്കാനയിൽ മെബർഷിപ്പ് ഇല്ലാത്ത സംഘടനകൾ ഫൊക്കാനയിൽ പുതിയ മെബർഷിപ്പ് എടുത്തു ഈ ബെനിഫിറ്റിന് അർഹരാകാവുന്നതാണ്. നിങ്ങൾ ഒരു മലയാളീ അസോസിയേഷനിലും മെബർഷിപ്പ് ഇല്ല എങ്കിൽ ഫൊക്കാനയുമായി അഫിലേഷൻ ഉള്ള അംഗ സംഘടനകളിൽ അംഗമാകുന്നത് വഴി ഈ  ബെനഫിറ്റിന്  അർഹരാകാവുന്നതാണ്.

കൊച്ചി അന്താരാഷ്ട്ര എയർപോർട്ടും  തിരുവനന്തപുരം എയർപോർട്ടും  വ്യത്യസ്‍ത  മാനേജ്മെന്റുകൾ ആണെങ്കിൽ കൂടി ഫൊക്കാന പ്രിവിലേജ് കാർഡ് ഒറ്റ കാർഡായി തന്നെ നടപ്പിലാക്കാൻ രണ്ട് മാനേജ്‌മെന്റുകളും ഫൊക്കാനക്ക് അനുവാദം നൽകിയിട്ടുണ്ട്.    ഈ രണ്ട് എയർപോർട്ടുകളെയും  ഫൊക്കാനയുടെ പ്രിവിലേജ് കാർഡിൽ  ഉൾപെടുത്താൻ സാധിച്ചത് ഫൊക്കാനയുടെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്.

ഫൊക്കാനയുടെ ഈ ഭരണസമിതി  അധികാരത്തിൽ വന്നപ്പോൾ മുതൽ ഫൊക്കാനക്കും അംഗ സംഘടനകൾക്കും പ്രയോജനപ്രതമായ നിരവധി പദ്ധതികൾ  കമ്മിറ്റി നടപ്പിലാക്കി വരുന്നുണ്ട്.  സമാനതകളില്ലാത്ത ഒരു സംഘടന പ്രവർത്തനവുമായാണ് ഇന്ന് ഈ സംഘടനാ മുന്നോട്ട് പോകുന്നത്. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി   ഈ പദ്ധതി  നിലവിൽ വരുവാൻ വേണ്ടി അശ്രാന്ത പരിശ്രമം തന്നെ നടത്തി.

അടുത്ത ആഴ്ചതന്നെ ഫൊക്കാന പ്രിവിലേജ് കാർടിനുള്ള റെജിസ്ട്രേഷൻ തുടങ്ങുന്നതാണ്, ഇലട്രോണിക്  റെജിസ്ട്രേഷൻ ഫോം ഫൊക്കാന ഒഫീഷ്യൽസിൽ നിന്നോ അംഗ സംഘടനകളിൽ നിന്നോ ലഭിക്കുന്നതാണ്. ഫൊക്കാന പ്രിവിലേജ് കാർഡിനെ വിപുലീകരിച്ചു അമേരിക്കയിലുള്ള മറ്റ് മേജർ സ്ഥാപനങ്ങളിലെ ഡിസ്‌കൗണ്ടുകളും ഉൾപ്പെടുത്തി വിപുലീകരിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments