ജോൺസൺ ചെറിയാൻ .
കേരള പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും. കാണാതായ നാലുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരമാണ്. ശ്വാസകോശത്തിന് ഉൾപ്പെടെ പൊള്ളലേറ്റെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ എ ജെ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിച്ച MV വാന്‍ഹായ് 503ൽ നിന്നുള്ള കണ്ടെയ്നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത.