Monday, June 23, 2025
HomeKeralaനിലമ്പൂർ ഭൂസമരക്കാർക്കൊപ്പം ബലി പെരുന്നാൾ ആഘോഷിച്ച് വെൽഫെയർ പാർട്ടി.

നിലമ്പൂർ ഭൂസമരക്കാർക്കൊപ്പം ബലി പെരുന്നാൾ ആഘോഷിച്ച് വെൽഫെയർ പാർട്ടി.

വെൽഫെയർ പാർട്ടി.

മലപ്പുറം: കഴിഞ്ഞ 19 ദിവസമായി മലപ്പുറം കലട്രേറ്റിനു മുമ്പിൽ രാപകൽ സമരം ചെയ്യുന്ന ആദിവാസി ഭൂസമര പോരാളികൾക്കൊപ്പം ബലി പെരുന്നാൾ ആഘോഷിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ.
നിലമ്പൂർ ITDP ഓഫീസിന് മുന്നിൽ 314 ദിവസം നീണ്ടു നിന്ന പട്ടിണി സമരം ഒത്തുതീർപ്പാക്കി സമരനായിക ബിന്ദു വൈലാശ്ശേരിക്ക് മലപ്പുറം ജില്ലാ കലക്ടർ എഴുതി ഒപ്പിട്ട് നൽകിയ കരാർ നടപ്പിലാക്കണമെന്ന് ആവശ്യപെട്ടു കൊണ്ടാണ് 60 ഓളം ആദിവാസി കുടുംബങ്ങൾ ഗ്രോ വാസുവിൻ്റെയും ബിന്ദു വൈലാശ്ശേരിയുടെയും നേതൃത്വത്തിൽ രാപകൽ സമരം.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങത്തിൻ്റെ നേതൃത്വത്തിലാണ് പെരുന്നാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്തത്.
പാർട്ടി മലപ്പുറം കുന്നുമ്മൽ യൂണിറ്റ് ഭാരവാഹികളായ കെപി മൊയ്തീൻകുട്ടി,ഹംസകുന്നുമ്മൽ,ആസ്യ, ഹഫ്സ, രഹന നാസർ, ഷാനി, സൈനുദ്ദീൻ, ഗിരിദാസ് എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments