ജോൺസൺ ചെറിയാൻ .
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളില്‍ 192 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ട് മരണം കേരളത്തിലാണ്. 74 വയസ്സുള്ള സ്ത്രീയും 79 വയസ്സുള്ള പുരുഷനും ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയിലും പഞ്ചാബിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധന ഉണ്ടായത് കേരളത്തിലും ഗുജറാത്തിലുമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.