വെൽഫെയർ പാർട്ടി.
പൂക്കോട്ടൂർ: തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിനു പകരം അവഗണന മാത്രമാണ് മലപ്പുറത്ത് വിദ്യാർത്ഥികൾ നേടുന്ന ഉന്നതവിജയത്തിന് കേരളം ഭരിക്കുന്നവർ നൽകുന്ന സമ്മാനമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ. മലപ്പുറത്തോടുള്ള ഈ വിദ്യാഭ്യാസ വിവേചന ഭീകരത അവസാനിപ്പിക്കണമെന്നും പ്രൊഫ. വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മുണ്ടിതൊടിക, മേലേമുക്ക് വാർഡ് കമ്മിറ്റികളുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തോടനുബന്ധിച്ച് +2, SSLC, USS, LSS ടോപ്പേഴ്സിനുള്ള അവാർഡ് ദാനം ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ ഷഹീൻ നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ല്യാരകത്ത്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എൻഎം ഹുസൈൻ, മേലേമുക്ക് വാർഡ് കമ്മിറ്റി പ്രസിഡണ്ട് വലീദ് മോഴിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുണ്ടിതൊടിക വാർഡ് കമ്മിറ്റി പ്രസിഡൻറ് എംഎ നാസർ സ്വാഗതവും മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ നന്ദിയും പറഞ്ഞു.
ഫോട്ടോ:
1. വെൽഫെയർ പാർട്ടി മുണ്ടിതൊടിക, മേലേമുക്ക് വാർഡ് കമ്മിറ്റികളുടെ ഓഫീസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ നിർവഹിക്കുന്നു.
2. വെൽഫെയർ പാർട്ടി മുണ്ടിതൊടിക, മേലേമുക്ക് വാർഡ് കമ്മിറ്റികളുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ സംസാരിക്കുന്നു.
3. വെൽഫെയർ പാർട്ടി മുണ്ടിതൊടിക, മേലേമുക്ക് വാർഡ് കമ്മിറ്റികളുടെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് +2, SSLC, USS, LSS ടോപ്പേഴ്സിനുള്ള അവാർഡ് ലഭിച്ച വിദ്യാർത്ഥികൾ.