Saturday, June 28, 2025
HomeKeralaമലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് സ്ഥിര ബാച്ചുകളാണ് പരിഹാരം .

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് സ്ഥിര ബാച്ചുകളാണ് പരിഹാരം .

ഫ്രറ്റേണിറ്റി മൂവ്മെന്റ്.

മലപ്പുറം:മലപ്പുറം ജില്ലയിൽ വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇത്തവണയും അതീവ രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി താൽക്കാലിക മാർഗങ്ങൾ കൊണ്ടാണ് ഈ ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇടപെടുന്നത്. എന്നാൽ, ശാശ്വതപരിഹാരമില്ലാതെ ഈ നില തുടരുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾ തകർക്കുകയാണ്.
ഫ്രറ്റേണിറ്റി മൂവ്മെൻറ് നടത്തിയ പ്രാഥമിക പഠനമനുസരിച്ച്, നിലവിൽ ജില്ലയിൽ 85 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളും 88 എയ്ഡഡ് സ്‌കൂളുകളും ഉള്ളതോടെ 839 സ്ഥിര ബാച്ചുകൾ മാത്രമാണ് നിലവിലുള്ളത്. എന്നാൽ ഈ വർഷം മാത്രം 79,272 പേർ SSLC വിജയിച്ചിരിക്കുകയാണ് – ഇതിൽ CBSE, ICSE വിദ്യാർത്ഥികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റ് വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ കണക്ക് എടുത്തത്. അതിനാൽ പൊതുമേഖലയിൽ സീറ്റുകളുടെ കുറവ് 746 ബാച്ചുകൾക്കാണ് കണക്കാക്കുന്നത്.
ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മതിയായ സീറ്റുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
ജില്ലയിലെ സ്കൂളുകളിൽ നിലവിൽ 70-75 വിദ്യാർത്ഥികൾ ഒരേ ക്ലാസ്സിൽ പഠിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് അധ്യാപകരുടെയും കുട്ടികളുടെയും പ്രവർത്തനക്ഷമതക്ക് തീർത്തുമൊരു വെല്ലുവിളിയാണ്.
സർക്കാർ ബാച്ചുകൾ ഇല്ലാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഉയർന്ന ഫീസ് നൽകി പഠിക്കാൻ നിർബന്ധിതരാകുകയാണ്.
ശാശ്വതപരിഹാരമായി സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, പ്രത്യേകിച്ച് സയൻസ് ബാച്ചുകൾ ജില്ലയിൽ വർധിപ്പിക്കുക എന്നതാണ് ഈ പ്രശ്നത്തിന് ഏക പരിഹാരം.
ലബ്ബ കമ്മീഷന്റെ ശിപാർശ പ്രകാരം ക്ലാസ്സിൽ പരമാവധി 50 വിദ്യാർത്ഥികൾ എന്ന മാനദണ്ഡം കർശനമായി പാലിക്കണമെന്നും, അതിനായി നിർബന്ധമായും പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെടുന്നു.
മലപ്പുറത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാർ തീർച്ചയായും ഏറ്റെടുക്കണം. ഈ മേഖലയിൽ നീതിയുറപ്പാക്കാൻ നിയമപരമായും നൈതികമായും സർക്കാർ കടപ്പെട്ടിരിക്കുന്നു.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ
വി ടി എസ് ഉമർ തങ്ങൾ (ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ), അഡ്വ: ആമീൻ യാസിർ, ഹാദി ഹസ്സൻ (ജില്ലാ ജനറൽ സെക്രട്ടറി
മാർ ),സി എച്ച് ഹംന (ജില്ലാ സെക്രട്ടറി), അജ്മൽ തോട്ടോളി (ജില്ലാ കമ്മിറ്റി അംഗം).
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments