Sunday, May 25, 2025
HomeAmerica267-ാമത് പോണ്ടിഫായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പിനു പ്രാർത്ഥനാശംസകൾ നേർന്ന് ഐ പി എൽ.

267-ാമത് പോണ്ടിഫായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പിനു പ്രാർത്ഥനാശംസകൾ നേർന്ന് ഐ പി എൽ.

പി പി ചെറിയാൻ.

ഹൂസ്റ്റൺ:2000 വർഷത്തെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ  നിന്നും  267-ാമത് പോണ്ടിഫായി തിരഞ്ഞെടുക്കപ്പെട്ട  ലിയോ പതിനാലാമനു ഇന്റർനാഷണൽ പ്രയർ ലൈൻ കുടുംബമായി  പ്രാർത്ഥനാശംസകൾ  നേരുന്നതായി  ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ പറഞ്ഞു

മെയ്  8 വ്യാഴാഴ്ച, കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ ( ലിയോ പതിനാലാമൻ മാർപ്പാപ്പ) റോമൻ കത്തോലിക്കാ സഭയുടെ 267-ാമത് പോണ്ടിഫായി തിരഞ്ഞെടുത്തത്.2023 സെപ്റ്റംബർ 30-ന് വത്തിക്കാനിൽ നടന്ന ഒരു കൺസിസ്റ്ററിയിൽ ഫ്രാൻസിസ് മാർപ്പാപ്പ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി.സാന്താ മോണിക്ക ഡെഗ്ലി അഗോസ്റ്റിനിയാനിയുടെ കർദ്ദിനാൾ-ഡീക്കൻ എന്ന പദവി അദ്ദേഹത്തിന് നൽകിയതെന്നും ആശംസാസന്ദേശത്തിൽ സി വി എസ് ചൂണികാട്ടി

രാജ്യാന്തര പ്രെയർലൈൻ പതിനൊന്നാമത് വാർഷീക സമ്മേളനത്തോടനുബന്ധിച്ചു  മെയ് 13 നു ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിലാണ്  ഐപിഎൽ കോർഡിനേറ്റർ  ആശംസാ സന്ദേശം വായിച്ചത്

റവ. കെ. ബി. കുരുവിള, വികാരി സോവേഴ്‌സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച്, ഹ്യൂസ്റ്റൺ, TX) പ്രാരംഭ  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി മുൻ പ്രീസൈഡിങ് ബിഷപ്പ് ഓഫ് സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച ഓഫ് ഇന്ത്യ മോസ്റ്റ് റൈറ്റ് റവ. ഡോ. സി വി മാത്യു പരിചയപ്പെടുത്തുകയും ചെയ്തു.

രാജ്യാന്തര പ്രെയർലൈൻ പതിനൊന്നാമത് വാർഷീക സമ്മേളനത്തിനു റവ. ഡോ. ജെയിംസ് എൻ. ജേക്കബ്,മിസ്റ്റർ പി. പി. ചെറിയാൻ, ഡാളസ്,മിസ്റ്റർ അലക്സ് തോമസ്, ജാക്‌സൺ, ടിഎൻ എന്നിവർ ആശംസകൾ നേർന്നു

മിസ്സിസ് വൽസ മാത്യു, ഹ്യൂസ്റ്റൺ, നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാർഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി.വി. സാമുവേൽ അനുമോദിച്ചു. മിസ്റ്റർ ജോസഫ് ടി. ജോർജ് (രാജു), ഹ്യൂസ്റ്റൺ.  മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി.മിസ്റ്റർ ജോസ് തോമസ്, ഫിലാഡൽഫിയ ഗാനം ആലപിച്ചു
തുടർന്ന് സൗത്ത് കരോലിനയിൽ നിന്ന് ബിഷപ്പ് ഡോ. സി വി മാത്യു മുഖ്യ സന്ദേശം നൽകി.

പതിനൊന്നു വര്ഷം പൂർത്തിയാക്കി പുതിയ വർഷത്തിലേക്കു പ്രവേശിക്കുന്ന ഐ പി എൽ കുടുംബം നാളിതുവരെ ദൈവത്തിങ്കൽ നിന്നും പ്രാപിച്ച ആനുഗ്രഹങ്ങളെ  ഓർത്തു നന്ദിയുള്ളവരായും കൂടുതൽ നന്മകൾ പ്രാപിക്കുന്നതിന് വിശ്വസ്തരായി ക്ഷമയോടെ കാത്തിരിക്കണമെന്നും ബിഷപ്പ് ഉധബോധിപ്പിച്ചു.

ഐപിഎൽ പ്രവർത്തനങ്ങളെ കുറിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ കോർഡിനേറ്റർ ടി.എ.  മാത്യു അവലോകനം ചെയ്‌തു. ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ  നിരവധി പേർ ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നും  സംബന്ധിച്ചിരുന്നുവെന്നു കോർഡിനേറ്റർ ടി.എ.  മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാർത്ഥനയും ആശീർവാദവും: റവ. ഡോ. ഇട്ടി മാത്യൂസ്, സിഎസ്‌ഐ ചർച്ച്. ഡിട്രോയിറ്റ്, മിഷിഗൺ നിർവഹിച്ചു.ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments