വെൽഫെയർ പാർട്ടി.
തിരൂർ: ‘നാടിൻറെ നന്മക്ക് നമ്മളൊന്നാകണം’ എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി ജില്ലയിലെ ഡിജിറ്റൽ മീഡിയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. സാഹോദര്യവും ചേർത്തു പിടിക്കലും ഏറ്റവും അനിവാര്യമായ ഒരു കാലത്ത് അതിന്റെ കൊടിവാഹകരായി നിൽക്കുന്ന ഡിജിറ്റൽ മാധ്യമ സുഹൃത്തുക്കളോടൊപ്പം സാഹോദര്യ കേരള പദയാത്ര നായകൻ റസാഖ് പാലേരി നാളെ 12 മണിക്ക് തിരൂർ സബ്ക ഹോട്ടലിൽ ഒന്നിച്ചിരിക്കുന്നു.
പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ, ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, മണ്ഡലം പ്രസിഡണ്ട് അഡ്വ.: സഹീർ കോട്ട്, സെക്രട്ടറി അശ്റഫലി എന്നിവർ പങ്കെടുക്കും.