Wednesday, May 28, 2025
HomeKeralaഅഷ്റഫ്:ഹിന്ദുത്വ വംശഹത്യാ പദ്ധതിയുടെ ഇര: വി.ടി.എസ് ഉമർ തങ്ങൾ.

അഷ്റഫ്:ഹിന്ദുത്വ വംശഹത്യാ പദ്ധതിയുടെ ഇര: വി.ടി.എസ് ഉമർ തങ്ങൾ.

 ഫ്രറ്റേണിറ്റി.

മലപ്പുറം:മംഗളുരുവിൽ അഷ്റഫിനെതിരെ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം തന്നെയാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.
മലപ്പുറത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് ആർഎസ്എസ് ഗുണ്ടാ സംഘങ്ങൾ കോപ്പുകൂട്ടി കൊണ്ടിരിക്കുന്ന കലാപശ്രമങ്ങൾക്കെതിരെ കർണാടക സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം,
നീതിപൂർവകമായ അന്വേഷണത്തിനും പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തുന്നതിനും കേരള സർക്കാർ സമ്മർദ്ദം ചെലുത്തുകയും അനുയോജ്യമായ ഇടപെടലുകൾ നടത്തുകയും വേണമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ അഭിപ്രായപ്പെട്ടു.
രാജ്യത്ത് വർദ്ധിച്ച് വരുന്ന വംശഹത്യാ പദ്ധതികൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്ന് വരേണമെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ അമീൻ യാസർ , ഹാദി ഹസ്സൻ പടിക്കൽ , ജില്ലാ സെക്രട്ടറിമാരായ സി.എച്ച് ഹംന ഷിബാസ് പുളിക്കൽ, എന്നിവർ പ്രസംഗിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments