വെൽഫെയർ പാർട്ടി.
മലപ്പുറം: നാടിൻ്റെ നന്മക്ക് നമ്മളൊന്നാവണം എന്ന സന്ദേശം ഉയർത്തിപ്പിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നടത്തുന്ന സാഹോദര്യ കേരളാ യാത്രയുടെ പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ പര്യടനത്തിന് ഫാദർ മാത്യൂസ് വെട്ടിയാലിക്കലിനെ സന്ദർശിച്ച് തുടക്കം കുറിച്ചു. യാത്രാ സന്ദേശം ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, ജനറൽ സെക്രട്ടറിരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.